കരിയര്‍ കാറ്റലിസ്റ്റ്
ദോഹ. തൊഴിലന്വേഷകര്‍ക്കായി കള്‍ച്ചറല്‍ ഫോറം ‘കരിയര്‍ കാറ്റലിസ്റ്റ്’ എന്ന തലക്കെട്ടില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. കള്‍ച്ചറല്‍ ഫോറം സംസ്ഥാന പ്രസിഡണ്ട് ആര്‍. ചന്ദ്രമോഹന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മെച്ചപ്പെട്ട ജീവിത സാഹചര്യമൊരുക്കുന്നതിനായി തൊഴില്‍തേടി പ്രവാസലോകത്തെത്തുന്നവര്‍ക്ക് അവരുടെ കഴിവിനൊത്ത ജോലിയും ശമ്പളവും ലഭിക്കാന്‍ ഇത്തരം പരിശീലന പരിപാടികള്‍ സഹായകരമാവുമെന്ന് അദ്ദേഹം പറഞ്ഞു.
ബയോഡാറ്റ തയ്യാറക്കല്‍, ജോബ് സെര്‍ച്ചിംഗ് സ്ട്രാറ്റജി എന്നിവയില്‍ എഛ്. ആര്‍ റിക്രൂട്ടര്‍ റൈഫ ബഷീറും ജോലിക്കായുള്ള ഇന്റര്‍വ്യൂ എങ്ങിനെ അഭിമുഖീകരിക്കാം എന്ന വിഷയത്തില്‍ സീനിയര്‍ റിക്രൂട്ട്മന്റ് ഓഫീസര്‍ ദീപ ലക്ഷ്മണും പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി.
കള്‍ച്ചറല്‍ഫോറം എഛ്. ആര്‍ വകുപ്പ് കണ്‍വീനര്‍ സന നസീം പരിപാടി നിയന്ത്രിച്ചു. കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡണ്ട് നജ്ല നജീബ്, സംസ്ഥാന കമ്മറ്റിയംഗം റഷീദ് കൊല്ലം തുടങ്ങിയവര്‍ സംബന്ധിച്ചു. ഷഹല മലപ്പുറം, അഫീഫ ഹുസ്‌ന, ഫാതിമ തസ്‌നീം, ലബീബ എ റഹീം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.