Breaking NewsUncategorized
വിസിറ്റ് ഖത്തറിന്റെ രണ്ടാമത് കൈറ്റ് ഫെസ്റ്റിവല്‍ ഇന്ന് സമാപിക്കും
ദോഹ: വിസിറ്റ് ഖത്തറിന്റെ രണ്ടാമത് കൈറ്റ് ഫെസ്റ്റിവല്‍ ഓള്‍ഡ് ദോഹ തുറമുഖത്ത് ഇന്ന് സമാപിക്കും. ജനുവരി 25-ന് കിക്കോഫ് ആരംഭിച്ച ഫെസ്റ്റിവല്‍ ദോഹ തുറമുഖം, സീലൈന്‍ ബീച്ച്, അല്‍ ബിദ്ദ പാര്‍ക്കിലെ എക്സ്പോ 2023 ദോഹ, ലുസൈല്‍ മറീന എന്നിവയുള്‍പ്പെടെ വിവിധ ഐക്കണിക് ലൊക്കേഷനുകളെ അസംഖ്യം പട്ടങ്ങളുടെ മനോഹരമായ ക്യാന്‍വാസുകളാക്കി മാറ്റി. രാജ്യത്തെ ഏറ്റവും പ്രിയങ്കരമായ ഈവന്റികളിലൊന്നായിരുന്നു കൈറ്റ് ഫെസ്റ്റിവല്‍