Uncategorized

മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്‍ -ഖത്തര്‍ കമ്മറ്റി നിലവില്‍ വന്നു

ദോഹ. ഖത്തറിലെ മലപ്പുറം ജില്ലാ പ്രവാസികള്‍ക്ക് ജാതി മത കക്ഷി രാഷ്ട്രീയ ലിംഗ പ്രാദേശിക ഭേദമന്യേ സംഘടിക്കാന്‍ കഴിയുന്ന വിശാല പൊതു സൗഹൃദ ഇടമായി രൂപീകരിക്കപ്പെട്ട, മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്‍ -ഖത്തര്‍ കമ്മറ്റി നിലവില്‍ വന്നു . ഭാരവാഹികള്‍ : പ്രസിഡണ്ട് – നിഹാദ് അലി (പൊന്നാനി), ജനറല്‍ സെക്രട്ടറി -വിനോദ് പുത്തന്‍വീട്ടില്‍ ( പെരിന്തല്‍മണ്ണ ) , ട്രഷറര്‍ – ജിതിന്‍ ചകൂത്ത് (തിരൂരങ്ങാടി) . വൈസ് പ്രസിഡന്റുമാര്‍ – മുനീഷ് (താനൂര്‍ ) , സന്ദീപ് ഗോപിനാഥ് (നിലമ്പൂര്‍ ), റിയാസ് അഹ്‌മദ് (നിലമ്പൂര്‍ ) . സെക്രട്ടറിമാര്‍ – ഇസ്മായില്‍ കുറുമ്പടി (തിരൂര്‍) ഷാഫി (മഞ്ചേരി) ശീതള്‍ (വണ്ടൂര്‍),സല്‍മാന്‍ (മഞ്ചേരി) , സജ്ന സാക്കി (ഏറനാട് ) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു .

ഉണ്ണി (നിലമ്പൂര്‍ ),ഇഅ സലാം (പൊന്നാനി ) ലുത്ഫി (കോട്ടക്കല്‍) ,റാഫി (തവനൂര്‍) ,സാബിര്‍ അഹ്‌മദ് (വേങ്ങര) ,സൈമണ്‍ (നിലമ്പുര്‍ ) , സമീര്‍ (തിരൂര്‍), സുജീര്‍ (പൊന്നാനി) ,ആര്യ പ്രദീപ് (മങ്കട) , മന്‍സൂര്‍ കോടൂര്‍ ( മലപ്പുറം), രാജേഷ് (നിലമ്പൂര്‍ ), മുത്തു കഇഞഇ (തിരൂര്‍ ), ജാന്‍സി ജനാര്‍ദ്ദനന്‍ (വള്ളിക്കുന്ന്) ,നൗഫിറ ഹുസ്സൈന്‍ (തിരൂര്‍) എന്നിവരെ മാനേജമെന്റ് കമ്മറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു,

ഉപദേശക സമിതി ചെയര്‍മാന്‍ അഷ്റഫ് ചിറക്കല്‍ , വൈസ് ചെയര്‍മാന്‍ ഹൈദര്‍ ചുങ്കത്തറ , അംഗങ്ങളായ ങഠ നിലംബൂര്‍ , സുഹൈല്‍ ശാന്തപുരം , ഇഢ മുഹമ്മദലി ഹാജി,ചഢ ഖാദിര്‍, സൈദലവി കോയ തങ്ങള്‍,ഹുസ്സൈന്‍ കടന്നമണ്ണ , മുസ്തഫ ഹാജി , കോയ കൊണ്ടോട്ടി,തുടങ്ങിയവര്‍ പുതിയ കമ്മറ്റിക്ക് ആശംസകള്‍ അര്‍പ്പിച്ചു.

ജില്ലയിലെ 16 നിയോജക മണ്ഡലത്തില്‍ നിന്നുള്ളവരുടെയും പ്രാതിനിധ്യത്തോടെ രൂപീകരിക്കപ്പെട്ട കൂട്ടായ്മ മലപ്പുറത്തിന്റെ സ്‌നേഹ- സൗഹൃദത്തെ ഉയര്‍ത്തിപ്പിടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒന്നായിരിക്കുമെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ചെറിയ വരുമാനക്കാരായ പ്രവാസികള്‍ക്കും ഒക്കെ ചേര്‍ന്ന് നില്‍ക്കാന്‍ കഴിയും വിധമുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു

Related Articles

Back to top button
error: Content is protected !!