
Breaking NewsUncategorized
പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ഉസ്‌ബെക്കിസ്ഥാനെ തകര്‍ത്ത് ഖത്തര്‍ സെമിയില്‍
അമാനുല്ല വടക്കാങ്ങര
ദോഹ. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ഉസ്‌ബെക്കിസ്ഥാനെ തകര്‍ത്ത് ഖത്തര്‍ സെമിയില്‍ . പതിനെട്ടാമത് എ എഫ് സി ഏഷ്യന്‍ കപ്പിന്റെ പ്രീ ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ അല്‍ ബെയ്ത്ത് സ്‌റ്റേഡിയത്തില്‍ ഇന്നലെ നടന്ന വാശിയേറിയ പോരാട്ടത്തില്‍ ഖത്തറും ഉസ്‌ബെക്കിസ്ഥാനും ആദ്യന്തം നിറഞ്ഞുകളിച്ചെങ്കിലും നിശ്ചിതസമയം കഴിഞ്ഞും എക്‌സ്ട്രാ ടൈമിലും ഇരു ടീമുകളും സമനില പാലിച്ചതിനാല്‍ മല്‍സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു.
ആര്‍ത്തിരമ്പിയ ഗാലറിയെ സാക്ഷിയാക്കി ഖത്തറിന്റെ ഗോള്‍ കീപ്പര്‍ മിഷാല്‍ ബര്‍ഷിമിന്റെ ഫുള്‍ ഫോമിലെ പ്രകടനമാണ് ഖത്തറിന് രക്ഷയായത്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഖത്തര്‍ വിജയിച്ചത്.
58791 പേരാണ് ഇന്നലെ കളികാണാനായി സ്റ്റേഡിയത്തിലെത്തിയത്.