Uncategorized

വില്‍സണ്‍ പി പോത്തന് ഫോട്ട യാത്രയപ്പ് നല്‍കി

ദോഹ. 35 വര്‍ഷത്തെ ഖത്തറിലെ പ്രവാസം ജീവിതം അവസനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഫ്രണ്ട്‌സ് ഓഫ് തിരുവല്ല (ഫോട്ട) യുടെ സ്ഥാപക അംഗവും, മാനേജിംഗ് കമ്മിറ്റി അംഗവും, ദോഹയിലെ സാമുഹിക സാംസ്‌കാരിക മേഖലയിലെ നിറ സന്ന്യധ്യവുമായ വില്‍സണ്‍ പി പോത്തന് ഫ്രണ്ട്‌സ് ഓഫ് തിരുവല്ല യാത്രയയപ്പ് നല്‍കി.

1988 ല്‍ ഖത്തറില്‍ എത്തിയ വില്‍സണ്‍, ദോഹ മുനിസിപ്പാലിറ്റി ആന്‍ഡ് എന്‍വിയോന്‍മെന്റ് ല്‍ നിന്നും 35 വര്‍ഷത്തെ സേവനത്തിനു ശേഷം ആണ് വിരമിച്ചത്. ഖത്തറിലെ സാമുഹിക-സാംസ്‌കാരിക സംഘടനകളായ ഫോട്ട, സമന്വയം എന്നിവയില്‍ അംഗംമായിരുന്നു വില്‍സണ്‍.

ഫോട്ട പ്രസിഡണ്ട് ജിജി ജോണ്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ജോണ്‍ സി എബ്രഹാം ഉല്‍ഘാടനം ചെയ്തു. തോമസ് കുര്യന്‍ നെടുംത്തറയില്‍ സ്വാഗതവും, ജനറല്‍ സെക്രട്ടറി റജി കെ ബേബി നന്ദിയും പറഞ്ഞു. കുരുവിള കെ ജോര്‍ജ്, സജി പൂഴികാല, പ്രമോദ് മാത്യു, അലക്‌സ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.

വില്‍സണ്‍ പോത്തന്‍ ഫ്രണ്ട്‌സ് ഓഫ് തിരുവല്ലക്ക് നല്‍കിയ സേവനങ്ങളെ പരിഗണിച്ചു, പ്രസിഡണ്ട് ജിജി ജോണ്‍ ഫോട്ടായുടെ ഉപഹാരം സമര്‍പിച്ചു. വില്‍സണ്‍ തനിക്ക് നല്‍കിയ യാത്രയപ്പിന് ഫോട്ടയിക്ക് നന്ദി പറഞ്ഞു

Related Articles

Back to top button
error: Content is protected !!