Breaking News
പ്രാക്‌സിസ് 1.0 വര്‍ക്ക്‌ഷോപ്പ്
ദോഹ :കള്‍ച്ചറല്‍ ഫോറം പ്രാക്‌സിസ് 1.0 എന്ന തലക്കെട്ടില്‍ പബ്ലിക് റിലേഷന്‍ വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചു. തിരഞ്ഞെടുത്ത പ്രവര്‍ത്തകര്‍ക്കായി നടന്ന പരിശീലന പരിപാടി കള്‍ച്ചറല്‍ ഫോറം പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സാദിഖ് ചെന്നാടന്‍ അദ്ധ്യക്ഷത വഹിച്ചു. കോളമിസ്റ്റും കള്‍ച്ചറല്‍ ഫോറം മുന്‍ പ്രസിഡന്റുമായ ഡോ. താജ് ആലുവ, കള്‍ച്ചറല്‍ ഫോറം സംസ്ഥാന സമിതി അംഗം റഷീദ് അഹമ്മദ്, റേഡിയോ മലയാളം ഡയറക്ടറും സഇഓയുമായ അന്‍വര്‍ ഹുസൈന്‍ തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. കള്‍ച്ചറല്‍ ഫോറം പബ്ലിക് റിലേഷന്‍ സെക്രട്ടറി അബ്ദുറഹീം വേങ്ങേരി സ്വാഗതവും മുന്‍ പ്രസിഡന്റ് എ.സി മുനീഷ് സമാപന പ്രസംഗവും നടത്തി