ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്ററിന് പുതിയ നേതൃത്വം
ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്ററിന്റെ 2024-25 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഷമീര്‍ വലിയവീട്ടില്‍ (പ്രസിഡന്റ്), അബ്ദുല്‍ അലി ചാലിക്കര (ജനറല്‍ സെക്രട്ടറി), അഷ്റഫ് മടിയാരി (ട്രഷറര്‍) എന്നിവരാണ് പ്രധാന ഭാരവാഹികള്‍. അബ്ദുല്‍ ലത്തീഫ് നല്ലളം, റഷീദ് അലി വി പി, സിറാജ് ഇരിട്ടി, നസീര്‍ പാനൂര്‍, ഡോ. അബ്ദുല്‍ അസീസ് പാലോല്‍ എന്നിവരെ വൈസ് പ്രസിഡന്റുമാരായും മുജീബ് റഹ്‌മാന്‍ മദനി, അബ്ദുറഹ്‌മാന്‍ സലഫി, അബ്ദുല്‍ ഹമീദ് കല്ലിക്കണ്ടി, താജുദ്ദീന്‍ മുല്ലവീടന്‍, സാജിദ് അലി എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഷമീര്‍ വലിയവീട്ടില്‍ പ്രഭാഷകനും മികച്ച സംഘാടകനുമാണ്. നിരവധി തവണ കേരളത്തിലെ വിദ്യാര്‍ത്ഥി – യുവജന പ്രസ്ഥാനങ്ങളായ എം.എസ്.എം, ഐ.എസ് .എം എന്നീ സംഘടനകളില്‍ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. ഏറെക്കാലമായി ഖത്തര്‍ ഇസ്ലാഹി സെന്ററിന്റെ നേതൃനിരയിലുള്ള ഷമീര്‍ കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട സ്വദേശിയാണ്. എട്ടാം ഖത്തര്‍ മലയാളി സമ്മേളന സംഘാടക സമിതിയുടെ ജനറല്‍ കണ്‍വീനറായിരുന്നു. ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അബ്ദുല്‍ അലി ചാലിക്കര മികച്ച സംഘാടകനാണ്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര സ്വദേശിയായ അബ്ദുല്‍ അലി നിരവധി തവണ ഖത്തര്‍ ഇസ്ലാഹി സെന്റര്‍ ഭാരവാഹിയായിട്ടുണ്ട്. ട്രഷറര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട അഷ്റഫ് മടിയാരി കോഴിക്കോട് പയ്യോളി സ്വദേശിയും ദോഹയിലെ അറിയപ്പെടുന്ന എഴുത്തുകാരനുമാണ്. അഷ്റഫ് മടിയാരി മുന്‍ കാലങ്ങളില്‍ ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഭാരവാഹിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇസ്ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന കൗണ്‍സില്‍ യോഗത്തില്‍ കെ. എന്‍.സുലൈമാന്‍ മദനി, ഇ ഇബ്രാഹിം, ബഷീര്‍ അന്‍വാരി, അബ്ദുല്‍ വഹാബ് പി സെഡ് എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു