സ്‌നേഹ സുരക്ഷാ പദ്ധതി പതിനൊന്നാമത് സീറോ ബാലന്‍സ് പ്രഖ്യാപന കണ്‍വെന്‍ഷന്‍
ദോഹ. കെഎംസിസി ഖത്തര്‍ നാട്ടിക മണ്ഡലം സ്‌നേഹ സുരക്ഷാ പദ്ധതി പതിനൊന്നാമത് സീറോ ബാലന്‍സ് പ്രഖ്യാപന കണ്‍വെന്‍ഷന്‍ വെള്ളിയാഴ്ച തുമാമ കെഎംസിസി ഹാളില്‍ നടന്നു.
മണ്ഡലം ജനറല്‍ സെക്രട്ടറി നാസ്സര്‍ പി.എ സ്വാഗത ഭാഷണം നടത്തി.
പ്രസിഡണ്ട് ബദറുദ്ദീന്‍ വി.എം അദ്ധ്യക്ഷത വഹിച്ച യോഗം കെഎംസിസി സംസ്ഥാന കമ്മറ്റി പ്രസിഡണ്ട് ഡോ. അബ്ദുസമദ് ഉത്ഘാടനം ചെയ്തു.
സ്‌നേഹസുരക്ഷാ പദ്ധതി വൈസ് ചെയര്‍മാന്‍ അഷ്‌റഫ് ചെമ്പിലോടിന് സീറോ ബാലന്‍സ് രേഖകള്‍ കൈമാറി.
സംസ്ഥാന ഉപദേശക സമിതിയംഗം ആര്‍ എ ഹംസക്കുട്ടി , സംസ്ഥാന വനിതാ വിംഗ് വൈസ് പ്രസിഡണ്ട് ബസ്മാ സത്താര്‍ അഹമ്മദ്, മണ്ഡലം കോര്‍ഡിനേറ്റര്‍ ശംസുദ്ദീന്‍ വൈക്കോച്ചിറ എന്നിവരെ യോഗം ആദരിച്ചു.
മണ്ഡലത്തിന്റെ ഈ വര്‍ഷത്തെ റമളാന്‍ റിലീഫ് ഉത്ഘാടനം എ.വി.എ ബക്കര്‍ ഹാജി നിര്‍വ്വഹിച്ചു.
പതിനൊന്നു വര്‍ഷമായി സീറോ ബാലന്‍സ് പദവി നിലനിറുത്തി പോരുന്ന നാട്ടിക മണ്ഡലത്തിന് കെഎംസിസി തൃശൂര്‍ ജില്ലാ പ്രസിഡണ്ട് എന്‍.ടി നാസ്സര്‍ അനുമോദന പത്രം നല്‍കി.
സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം നാലകത്ത് മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന കമ്മറ്റി ട്രഷറര്‍ പി.എസ്. എം ഹുസ്സയിന്‍ , അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ എസ് എ എം ബഷീര്‍ , എ.വി.എ ബക്കര്‍ ഹാജി, ബസ്മാ സത്താര്‍ അഹമ്മദ്, ഹകീം കാപ്പന്‍, അഷ്‌റഫ് ചെമ്പിലോട്, ആര്‍. എ ഹംസക്കുട്ടി, ജില്ലാ പ്രസിഡണ്ട് എന്‍.ടി നാസ്സര്‍ സാഹിബ്, ജനറല്‍ സെക്രട്ടറി നസീര്‍ അഹമ്മദ്, മഖ്ദൂം പഴുവില്‍, മുഹ്‌സിന്‍ തളിക്കുളം ശംസുദ്ദീന്‍ വൈക്കോച്ചിറ, റഷീദ് അന്‍വരി, അക്ബറലി മുള്ളൂര്‍ക്കര, മുഹമ്മദ് ഷെരീഫ് പി.എ എന്നിവര്‍ സംസാരിച്ചു.
മണ്ഡലം ട്രഷറര്‍ ഹനീഫ വലിയകത്ത് നന്ദി പറഞ്ഞു.