
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ ഹഷീഷ് വേട്ട
ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ ഹഷീഷ് വേട്ട. ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ (എച്ച്‌ഐഎ) കസ്റ്റംസ് ഉദ്യോഗസ്ഥരാണ് രണ്ട് കിലോയോളം ഹാഷിഷ് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയത്.
”രാജ്യത്ത് എത്തിയ ഒരു യാത്രക്കാരന്റെ സ്യൂട്ട്‌കേസ് കസ്റ്റംസ് ഇന്‍സ്‌പെക്ടറുടെ സംശയത്തെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മിഠായിപ്പെട്ടിയില്‍ രഹസ്യമായി ഒളിപ്പിച്ച മയക്കുമരുന്ന് കണ്ടെത്തിയത്.
കുറ്റകൃത്യങ്ങളും കസ്റ്റംസ് ലംഘനങ്ങളും തടയാന്‍ ലക്ഷ്യമിട്ടുള്ള ദേശീയ കാമ്പെയ്നില്‍ (കാഫിഹ്) പങ്കെടുക്കാന്‍ എല്ലാ കമ്മ്യൂണിറ്റി അംഗങ്ങളോടും ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് അഭ്യര്‍ത്ഥിക്കുന്നു.
നിരോധിതമോ നിയന്ത്രിതമോ ആയ വസ്തുക്കളുടെ കള്ളക്കടത്ത്, കസ്റ്റംസ് രേഖകളിലും ഇന്‍വോയ്‌സുകളിലും കൃത്രിമം നടത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ 16500 എന്ന നമ്പറില്‍ നല്‍കിക്കൊണ്ട് ഇത് ചെയ്യാന്‍ കഴിയും.