Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

കായിക മേള : ലഖ്ത ജേതാക്കള്‍

ദോഹ: ഖത്തര്‍ ദേശീയ കായിക ദിനാഘോഷത്തോടനുബന്ധിച്ച് സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി (സി.ഐ.സി) മദീന ഖലീഫ സോണ്‍ കായിക മേള സംഘടിപ്പിച്ചു. ശാന്തി നികേതന്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന പരിപാടിയില്‍ സ്ത്രീകളും കുട്ടികളുമടക്കം മുന്നൂറിലധികം പേര്‍ പങ്കെടുത്തു. പതിനൊന്ന് ടീമുകള്‍ മാറ്റുരച്ച മത്സരങ്ങളില്‍ ലഖ്ത യൂണിറ്റ് ഓവറോള്‍ ചാമ്പ്യന്‍മാരായി. മദീന ഖലീഫ സൗത്ത് യൂണിറ്റ് രണ്ടാം സ്ഥാനവും ബിന്‍ ഉംറാന്‍ മൂന്നാം സ്ഥാനവും നേടി. മാര്‍ച്ച് പാസ്റ്റ്, ഓട്ടം, നടത്തം, ഷൂട്ടൗട്ട് , ബാള്‍ ബാസ്‌കറ്റിങ്, ഫുട്ബാള്‍, ഷോട്ട്പുട്ട് തുടങ്ങിയ ഇനങ്ങളിലായിരുന്നു മത്സരങ്ങള്‍. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം മത്സരങ്ങള്‍ സംഘടിപ്പിച്ചു. ടി.എസ് ഖത്തര്‍ സിസ്റ്റംസ് ആന്റ് കമ്യൂണിക്കേഷന്‍സ് ഓപ്പറേഷന്‍സ് മാനേജര്‍ റഈസ് ഉദ്ഘാടനം നിര്‍വഹിച്ചു. സി.ഐ.സി ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷബീര്‍ സമ്മാനദാനം നിര്‍വഹിച്ചു. സി.ഐ.സി മദീന ഖലീഫ സോണ്‍ പ്രസിഡന്റ് അബ്ദുല്‍ ഹമീദ്, വൈസ് പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍, മുഫീദ് ഹനീഫ, മുഹമ്മദ് ജമാല്‍, നദീം നൂറുദ്ദീന്‍, അഷ്‌റഫ് എന്‍.എം, മജീദ് ആപ്പറ്റ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വിമണ്‍ ഇന്ത്യ, സ്റ്റുഡന്റ്‌സ് ഇന്ത്യ, ഗേള്‍സ് ഇന്ത്യ, മലര്‍വാടി എന്നിവയുടെ സഹകരണത്തോടെയാണ് കായിക മേള സംഘടിപ്പിച്ചത്.

Related Articles

Back to top button