ഖത്തര്‍ ദേശീയ കായിക ദിനം: ഭിന്നശേഷിക്കാരോടൊപ്പം കൂട്ടു കൂടി മലര്‍വാടി ബാലസംഘം
ദോഹ ഭിന്ന ശേഷിക്കാരായ മക്കളെ ചേര്‍ത്ത് പിടിച്ച് മലര്‍വാടി ബാലസംഘം റയ്യാന്‍ സോണ്‍ ഖത്തര്‍ ദേശീയ കായിക ദിനം തികച്ചും അവിസ്മരണീയമാക്കി.
വിവിധ നാട്ടുകാരും, വിത്യസ്ത പ്രായക്കാരും വിവിധങ്ങളായ ശാരീരിക ഭിന്നതകള്‍ അനുഭവിക്കുന്നവരുമായ കുട്ടികളാണ് എല്ലാ അവശതകളും മറന്ന് ഒത്തു ചേര്‍ന്നത്. അവരുടെ രക്ഷിതാക്കളും കുടുംബാംഗങ്ങളും ഒപ്പം ചേര്‍ന്നപ്പോള്‍ ദോഹയിലെ ലോയിഡന്‍സ് അക്കാദമിയില്‍ നടന്ന പരിപാടി കണ്ണുകള്‍ക്കും മനസ്സുകള്‍ക്കും കുളിര്‍മ നല്‍കുന്ന വേറിട്ടൊരു അനുഭവമായി മാറി.
ഓരോ മത്സരത്തിലും പങ്കെടുക്കാന്‍ കുട്ടികളും അവരെ പങ്കെടുപ്പിക്കാന്‍ രക്ഷിതാക്കളും ആവേശം കാണിച്ചപ്പോള്‍ പരിപാടി ഏറെ ഹൃദയസ്പര്‍ശിയായി.
ഉച്ചക്ക് രണ്ട് മണിക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത കുട്ടികളും രക്ഷിതാക്കളും കുടുംബാംഗങ്ങളും ഒത്തു ചേര്‍ന്ന സദസില്‍ സി.ഐ.സി.റയ്യാന്‍ സോണല്‍ പ്രസിഡന്റ് ടി.കെ.സുധീര്‍ പരിപാടി ഔദ്യോഗികമായി ഉല്‍ഘടനം നിര്‍വഹിച്ചു. മേളയിലെ ആദ്യ ഇനം ഫാന്‍സി ഡ്രസ്സ് മത്സരമായിരുന്നു. മുഹമ്മദ് ആയിഷ്, ഹനാന്‍ റിയാസ്, ഫൈഹ യൂനുസ് എന്നിവര്‍ യഥാക്രമം, ഒന്നും, രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
കളറിംഗ് മത്സരത്തില്‍ ശ്രിയാന്‍ ഘോഷ് ഒന്നാം സ്ഥാനവും സൈറ ഫാത്തിമ അജി കമാല്‍ രണ്ടാം സ്ഥാനവും അഫ്രാസ് ഉസ്മാന്‍ മൂന്നാം സ്ഥാനവും നേടി.
മറ്റു വിജയികള്‍: ഒന്ന്, രണ്ട് മൂന്ന് സ്ഥാന ക്രമത്തില്‍: ബോള്‍ പാസിംഗ്: റാം ചാരന്‍, നൈഷാന ഹാരിസ്, മുഹാദ്, ത്രോ ബോള്‍: സൈറ ഫാത്തിമ, ഫുര്‍ഖാന്‍ അലി, അഫ്രാസ് ഉസ്മാന്‍, ഷൂട്ട് ഔട്ട്: ഫുര്‍ഖാന്‍ അലി, അഹമ്മദ് ഷഹദാന്‍, മുഹമ്മദ് ആയിഷ്, വീല്‍ ചെയര്‍ റേസ്: അഹമ്മദ് ഷഹ്ദാന്‍, നിയാല്‍ അഹമ്മദ്, ഫൈഹ യൂനുസ്, മെമ്മറി ടെസ്റ്റ്; വേദസ്മൃതി, അഫ്രാസ് ഉസ്മാന്‍, ഹനാന്‍ റിയാസ്, പസില്‍സ്; അശ്വന്ത് ബി, ഫുര്‍ഖാന്‍ അലി, അഫ്രാസ് ഉസ്മാന്‍, പാട്ട് മത്സരം : ലിയാന മറിയം, ആര്യന്‍ അനൂപ്, വാരിശ് മാണിക രാജ.
ഭിന്ന ശേഷിക്കാര്‍ക്കുള്ള മത്സരങ്ങള്‍ക്ക് സമാന്തരമായി സിബ്ളിംഗ്സിനും രക്ഷിതാക്കള്‍ക്കുമുള്ള മത്സരങ്ങളും വിവിധ വേദികളില്‍ നടന്നു, ഐഡിയല്‍ കപ്പിള്‍ മത്സരരത്തില്‍ അഷ്റഫ്, സമീറ ദമ്പതികള്‍ ഒന്നാം സ്ഥാനവും, ബസിറുദ്ധീന്‍ നിഷ ദമ്പതികള്‍ രണ്ടാം സ്ഥാനവും അനൂപ് സന്ധ്യ ദമ്പദികള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ആപ്പിള്‍ തീറ്റ മത്സരത്തില്‍ അനൂപ്, രാഘവന്‍, ഫാഫിസ് ദമ്പതികള്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
സമാപന സെഷനില്‍ മലര്‍വാടി ബാലസംഘം റയ്യാന്‍ സോണ്‍ കുട്ടികളുടെ ഡാന്‍സും, ഒപ്പനയും അരങ്ങേറി, സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി.ഐ.സി) ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷബീര്‍, സംഘടനാ സെക്രട്ടറി ബിലാല്‍ ഹരിപ്പാട്, കൂടിയാലോചന സമിതി അംഗവും മലര്‍വാടി ബാലസംഘം രക്ഷാധികാരിയുമായ നഹ്യാ ബീവി, സി.ഐ.സി. റയ്യാന്‍ സോണല്‍ ഭാരവാഹികളായ സുധീര്‍ ടി.കെ, മുഹമ്മദ് റഫീഖ് തങ്ങള്‍, അബ്ദുല്‍ ബാസിത്ത്, അബ്ദുല്‍ സലാം എ.ടി, ഹാരിസ് കെ, മുഹമ്മദ് അലി ശാന്തപുരം, അസ്‌കര്‍ അലി, സിദ്ദിഖ് വേങ്ങര, അബ്ദുല്‍ ജലീല്‍ എം.എം എന്നിവര്‍ പങ്കെടുത്തു. പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും ഉപഹാരങ്ങളും സര്‍ട്ടിഫിക്കറ്റുകളും നല്‍കി, വിജയികള്‍ക്ക് പ്രത്യേക സമ്മാനങ്ങളും നല്‍കിയതിന് പുറമെ നറുക്കെടുപ്പില്‍ വിജയികളായ 5 പേര്‍ക്ക് പ്രത്യേക ക്യാഷ് പ്രൈസും നല്‍കി.
സംഘാടകരുടെ സാനിധ്യത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികളും അവരുടെ കുടുംബങ്ങളുമാണ് സമ്മാന വിതരണം നിര്‍വഹിച്ചത്. താഹിര്‍ ടി.കെ, സര്‍താജ്, അന്‍വര്‍, റഫീഖ് ടി.എ, സക്കീര്‍ ഹുസൈന്‍,ശറഫുദ്ധീന്‍, സിദ്ദീഖ് വേങ്ങര, ഫഹദ് ഇ.കെ, അക്ബര്‍, എന്നിവരുടെ നേതൃത്വത്തില്‍ 50 ല്‍ പരം വളണ്ടിയര്‍മാരും യൂണിഖിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘവും സേവനമനുഷ്ഠിച്ചു.
പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ ജലീല്‍ സ്വാഗതവും, കണ്‍വീനര്‍ സാജിദ് നന്ദിയും പറഞ്ഞു.