വിവര്‍ത്തനത്തിനും അന്തര്‍ദേശീയ ധാരണയ്ക്കുമുള്ള പത്താമത് ശൈഖ് ഹമദ് അവാര്‍ഡിനുള്ള നോമിനേഷന്‍ മാര്‍ച്ച് 1 മുതല്‍
അമാനുല്ല വടക്കാങ്ങര
ദോഹ: വിവര്‍ത്തനത്തിനും അന്തര്‍ദേശീയ ധാരണയ്ക്കുമുള്ള പത്താമത് ശൈഖ് ഹമദ് അവാര്‍ഡിനുള്ള അപേക്ഷകളും നാമനിര്‍ദ്ദേശങ്ങളും മാര്‍ച്ച് ഒന്നിന് ആരംഭിച്ച് 2024 മെയ് 31 വരെ നടക്കുമെന്ന് അവാര്‍ഡിന്റെ ഔദ്യോഗിക വക്താവും മാധ്യമ ഉപദേഷ്ടാവുമായ ഡോ. ഹനാന്‍ അല്‍ ഫയാദ് പറഞ്ഞു.
നാമനിര്‍ദ്ദേശ ഫോമുകള്‍ https://www.hta.qa എന്നതില്‍ കാണാം
വിവര്‍ത്തകരെ ആദരിക്കുന്നതിനും ലോകത്തിലെ ജനങ്ങള്‍ക്കും രാജ്യങ്ങള്‍ക്കുമിടയിലുള്ള സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ അവരുടെ പങ്ക് അംഗീകരിക്കുന്നതിനുമാണ് അവാര്‍ഡ് ശ്രമിക്കുന്നത്. ഇതിലൂടെ മെറിറ്റിനും മികവിനും പ്രതിഫലം നല്‍കാനും സര്‍ഗ്ഗാത്മകതയെ പ്രോത്സാഹിപ്പിക്കാനും ഉയര്‍ന്ന ധാര്‍മ്മിക മാനദണ്ഡങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും വൈവിധ്യം, ബഹുസ്വരത, ഓപണ്‍നസ് എന്നിവയുടെ മൂല്യങ്ങള്‍ പ്രചരിപ്പിക്കാനും അവാര്‍ഡ് ലക്ഷ്യമിടുന്നു.