കെഎംസിസി ഖത്തര്‍ നവോത്സവ് 2കെ24; കോഴിക്കോട് ജില്ല ഓവറോള്‍ ചാമ്പ്യന്മാര്‍

ദോഹ: കെഎംസിസി ഖത്തര്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച നവോത്സവ് 2കെ24 കലാ-കായിക മത്സരങ്ങള്‍ സമാപിച്ചപ്പോള്‍ കെഎംസിസി കോഴിക്കോട് ജില്ല ഓവറോള്‍ ചാമ്പ്യന്മാരായി. 2024 ഡിസംബറില്‍ ആരംഭിച്ച കലാ-കായിക മത്സരങ്ങളില്‍ എട്ട് ജില്ലാ-ഏരിയ ടീമുകളാണ് പങ്കെടുത്തത്. 122 പോയിന്റ് നേടി കോഴിക്കോട് ജില്ല ഓവറോള്‍ ചാമ്പ്യന്മാരായപ്പോള്‍ 110 പോയിന്റുമായി പാലക്കാട് ജില്ല രണ്ടാമതെത്തി. 105 പോയിന്റ് നേടിയ മലപ്പുറം ജില്ലയാണ് മൂന്നാം സ്ഥാനത്ത്. 40 പോയിന്റ് നേടിയ തൃശ്ശൂര്‍ ജില്ല നാലാം സ്ഥാനവും നേടി.
കാസര്‍കോട് (37), കണ്ണൂര്‍ (34), അല്‍ഖോര്‍ (11) എന്നിവരാണ് മറ്റു സ്ഥാനക്കാര്‍. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഓള്‍ഡ് ഐഡിയല്‍ സ്‌കൂളില്‍ വച്ച് നടന്ന കലാ മത്സരങ്ങളുടെ കലാശക്കൊട്ട് പ്രേക്ഷകരുടെ സാന്നിധ്യം കൊണ്ടും മത്സരങ്ങളുടെ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി. മോണോ ആക്ട്, സംഘഗാനം, ദഫ് മുട്ട്, മാപ്പിളപ്പാട്ട്, മുട്ടിപ്പാട്ട്, കോല്‍ക്കളി, വട്ടപ്പാട്ട്, സ്‌കിറ്റ് എന്നീ മത്സരങ്ങളാണ് ഈ ദിവസങ്ങളില്‍ നടന്നത്.
2024 നവംബര്‍ 16ന് ഐസിസി അശോക ഹാളില്‍ ഇന്ത്യന്‍ അംബാസിഡര്‍ ഉദ്ഘാടനം ചെയ്ത നവോത്സവ് 2കെ24 സംസ്ഥാന കമ്മിറ്റിയുടെയും സബ് കമ്മിറ്റികളുടെയും വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായി. ക്രിക്കറ്റ്, ഫുട്‌ബോള്‍, ബാഡ്മിന്റണ്‍, വടംവലി, മാര്‍ച്ച് പാസ്റ്റ്, ഫീല്‍ഡ് ആന്‍ഡ് ട്രാക്ക് മത്സരങ്ങള്‍ തുടങ്ങിയ കായിക മത്സരങ്ങളും നടന്നു.
കെഎംസിസി ഖത്തര്‍ സംസ്ഥാന വൈസ് പ്രസിഡണ്ടായിരുന്ന കെ മുഹമ്മദ് ഇസയുടെ നിര്യാണത്തോടെ നിര്‍ത്തിവെച്ച നവോത്സവ് ഏപ്രില്‍ മാസത്തിലാണ് പുനരാരംഭിച്ചത്. മത്സരങ്ങളുടെ നടത്തിപ്പിനായി കെഎംസിസി സംസ്ഥാന, ജില്ലാ, ഏരിയ, മണ്ഡലം കമ്മറ്റികള്‍, മറ്റു സബ് കമ്മിറ്റികള്‍ അടങ്ങിയ സംഘാടക സമിതിയാണ് ചുക്കാന്‍ പിടിച്ചത്.
ഓള്‍ഡ് ഐഡിയല്‍ സ്‌കൂളില്‍ വച്ച് നടന്ന സമാപന പരിപാടിയില്‍ കെഎംസിസി ഖത്തര്‍ സംസ്ഥാന ഭാരവാഹികളായ ഡോ. അബ്ദുസമദ്, സലീം നാലകത്ത്, പി എസ് എം ഹുസൈന്‍, അന്‍വര്‍ ബാബു, പികെ അബ്ദു റഹീം ,ടി ടി കെ ബഷീര്‍, ആദം കുഞ്ഞി, അബൂബക്കര്‍ പുതുക്കുടി, സിദ്ധീഖ് വാഴക്കാട്, അഷ്റഫ് ആറളം, അലി മൊറയൂര്‍, താഹിര്‍ താഹക്കുട്ടി, വിടിഎം സാദിഖ്, സല്‍മാന്‍ എളയടം, സമീര്‍ മുഹമ്മദ്, ഫൈസല്‍ കേളോത്ത് നവോത്സവ് സംഘാടക സമിതി നേതാക്കളും നേതൃത്വം നല്‍കി. ഉപദേശക സമിതി ചെയര്‍മാന്‍ എം പി ഷാഫി ഹാജി എസ് എ എം ബഷീര്‍ പി വി മുഹമ്മദ് മൗലവി സമിതി അംഗങ്ങള്‍
വിവിധ ജില്ല, ഏരിയ, മണ്ഡലം, പഞ്ചായത്ത്, മുനിസിപ്പല്‍, സബ് കമ്മിറ്റികള്‍, എന്നിവയുടെ ഭാരവാഹികളും കൗണ്‍സിലര്‍മാരും പ്രവര്‍ത്തകരും കുടുംബങ്ങളും സംബന്ധിച്ചു.