Local News
പ്രവേശനോല്‍സവം

ദോഹ. അല്‍ മദ്‌റസത്തുല്‍ ഇസ്ലാമിയ ശാന്തിനികേതന്‍ വക്‌റ കെജി യിലേക്കും ഒന്നാം ക്ലാസിലേക്കും പുതുതായി ചേര്‍ന്ന കുട്ടികള്‍ക്കായി പ്രവേശനോത്സവം സംഘടിപ്പിച്ചു.
ടീച്ചേര്‍സ് കുട്ടികളെ, മധുരവും ബലൂണും മിഠായിയും നല്‍കി സ്വീകരിച്ചു.
പ്രധാനാധ്യാപകന്‍ ആദം ഉസ്താദ് പരിപാടി ഉദ്ഘാടനം ചെയ്തു.
ഫാത്വിമ സുഹ്‌റ ടീച്ചര്‍ ഖിറാഅത്തും ഉമൈബാന്‍ സ്വാഗതവും പറഞ്ഞു.
മുഹ്‌സിന സല്‍മാന്‍, ശമീല മസ്‌റൂര്‍ എന്നിവര്‍ കുട്ടികളുടെ കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കി നടത്തി.
ഹിബ നൗഷാദ് , നുസയ്യ ഹസന്‍, നൂറുന്നീസ റഹീം, ശാമിത ജസീര്‍ സജീന മുഹമ്മദ് അലി, ബശീദ റാസിക്ക്, ആയിശ മഹ്‌റിന്‍, ജസ നൗഷാദ് , നുഹ നിസാര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
പരിപാടിയില്‍ 140 ഓളം പുതിയ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.