Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തര്‍ കെഎംസിസി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രഥമ മൊയ്ദീന്‍ ആദൂര്‍ മെമ്മോറിയല്‍ ഫുട്‌ബോള്‍ ലീഗ് – മഞ്ചേശ്വരം മണ്ഡലം ജേതാക്കള്‍

ദോഹ : പ്രവാസ ലോകത്തെ കായിക പ്രേമികള്‍ക്ക് ഫുട്ബോള്‍ വിരുന്നൊരുക്കി ഖത്തര്‍ കെഎംസിസി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രഥമ മൊയ്ദീന്‍ ആദൂര്‍ മെമ്മോറിയല്‍ ഫുട്‌ബോള്‍ ലീഗ് മത്സരത്തില്‍ മഞ്ചേശ്വരം മണ്ഡലം ജേതാക്കളായി. മൈതര്‍ സ്‌പോര്‍ട്‌സ് ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ നടന്ന ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ കാഞ്ഞങ്ങാടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മഞ്ചേശ്വരം മണ്ഡലം ജേതാക്കളായത്.

ജേതാക്കള്‍ക്കുള്ള ചാമ്പ്യന്‍സ് ട്രോഫി ഖത്തര്‍ കെഎംസിസി കാസറഗോഡ് ജില്ലാ പ്രസിഡന്റ് ലുക്മാന്‍ തളങ്കര യും മെഡല്‍ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ആദം കുഞ്ഞി തളങ്കരയും വിതരണം ചെയ്തു . റണ്ണേഴ്സ് അപ്പ് ട്രോഫി ജില്ലാ ജനറല്‍ സെക്രട്ടറി സമീര്‍ ഉടുംബുന്തലയും മെഡല്‍ ജില്ലാ ട്രെഷര്‍ സിദ്ദ്ഖ് മണിയംപാറ എന്നിവര്‍ വിതരണം ചെയ്തു.

ടൂര്‍ണമെന്റിന്റെ ഉല്‍ഘാടനം ഖത്തര്‍ കെഎംസിസി സംസ്ഥാന ഉപദേശക സമിതി ആക്ടിങ് ചെയര്‍മാന്‍ എസ് എം എ ബഷീറും സംസ്ഥാന പ്രസിഡന്റ് ഡോ.അബ്ദു സമദും നിര്‍വഹിച്ചു .

ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായി സര്‍ഫു മഞ്ചേശ്വരത്തെയും ഗോള്‍ കീപ്പറായി കാഞ്ഞങ്ങാട് ടീമിലെ സുഹൈബിനെയും ഡിഫന്‍ഡറായി മഞ്ചേശ്വരം ടീമിലെ സജ്ജാദ് , ഗോള്‍ഡന്‍ ബോള്‍ ഷാനിഫര്‍ എന്നിവരെ തെരഞ്ഞെടുത്തു . ഫൈനല്‍ മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ചായി സര്‍ഫു മഞ്ചേശ്വരം തെരഞ്ഞെടുത്തു. പരിപാടിയില്‍ ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഫൈസല്‍ ഹംസയെ അനുമോദിച്ചു.

സംസ്ഥാന കെഎംസിസി ജനറല്‍ സെക്രട്ടറി സലിം നാലകത്ത് ട്രഷറര്‍ ഹുസൈന്‍, സംസ്ഥാന സഹ ഭാരവാഹികളായ അന്‍വര്‍ ബാബു ,ബഷീര്‍ ടി കെ , താഹിര്‍ , വി ടി എം സാദിഖ് , ഷമീര്‍ പട്ടാമ്പി ,സീനിയര്‍ നേതാക്കന്മാരായ കെഎസ് മുഹമ്മദ് കുഞ്ഞി , എംടിപി മുഹമ്മദ് കുഞ്ഞി , ബഷീര്‍ എംവി , സാദിഖ് പാക്യാര , കാദര്‍ ഉദുമ , ശംസുദ്ധീന്‍ ഉദിനൂര്‍ , ഐ സി ബി എഫ് പ്രധിനിധി മുഹമ്മദ് കുഞ്ഞി , എന്‍ എ ബഷീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ടൂര്‍ണമെന്റ് ജില്ലാ ഭാരവാഹികളായ നാസ്സര്‍ കൈതക്കാട് , മുഹമ്മദ് കെബി ബായാര്‍ ,അഷ്റഫ് ആവിയില്‍ , സാദിഖ് കെ സി , മൊയ്ദു ബേക്കല്‍ , ഷാനിഫ് പൈക്ക , സഗീര്‍ ഇരിയ , സ്‌പോര്‍ട്‌സ് വിങ് പ്രതിനിധികളായ ഹാരിസ് ചൂരി , റഹീം ഗ്രീന്‍ലാന്‍ഡ് ,അബി മര്‍ശാദ് , ബഷീര്‍ കെ എഫ് സി ,സൗഊദ് ,ഹൈദര്‍ മീഡിയ വിങ് പ്രതിനിധികളായ അബ്ദുല്‍ റഹിമാന്‍ എരിയാല്‍ , മന്‍സൂര്‍ തൃക്കരിപ്പൂര്‍ , ,സാബിത് തുരുത്തി , ശാക്കിര്‍ കാപ്പി , ഷഫീഖ് ചെങ്കള , നുഹ്‌മാന്‍ തളങ്കര , ആബിദ് ഉദിനൂര്‍ , റസാഖ് കല്ലട്ടി ,ഹാരിസ് എരിയാല്‍ , മാക് അടൂര്‍ ,മന്‍സൂര്‍ കെസി , അന്‍വര്‍ കാഞ്ഞങ്ങാട് ,സലാം ഹബീബി , അന്‍വര്‍ കാടങ്കോട് , മുസ്തഫ തെക്കെകാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button