Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

കമ്മ്യൂണിറ്റി സ്‌പോര്‍ട്‌സ് മീറ്റ് വെള്ളിയാഴ്ച; 13 ടീമുകള്‍ കളത്തിലിറങ്ങും

ദോഹ :ദേശീയ കായിക ദിനത്തിന്റെ ഭാഗമായി ഖത്തര്‍ കായിക യുവജന മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ എക്‌സ്പാറ്റ്‌സ് സ്‌പോര്‍ടീവ് സംഘടിപ്പിക്കുന്ന കമ്മ്യൂണിറ്റി സ്‌പോര്‍ട്‌സ് മീറ്റ് 2024 ഫെബ്രുവരി 23 വെള്ളിയാഴ്ച രാവിലെ 7 മണി മുതല്‍ ദുഹൈലിലെ യൂണിവേഴ്‌സിറ്റി ഓഫ് ദോഹ സയന്‍സ് ആന്റ് ടെക്‌നോളജി ഗ്രൗണ്ടില്‍ വച്ച് നടക്കും. കേരളത്തിലെ 13 ജില്ലകളെ പ്രതിനിധീകരിച്ച് ടീമുകള്‍ കളത്തില്‍ ഇറങ്ങുന്ന കമ്മ്യൂണിറ്റി സ്‌പോര്‍ട്‌സ് മീറ്റില്‍ 600 ലധികം കായികതാരങ്ങള്‍ പങ്കെടുക്കും . വൈകുന്നേരം 3 മണിക്ക് നടക്കുന്ന ടീം പരേഡില്‍ ഇന്ത്യയുടെയും ഖത്തറിന്റെയും കായിക നേട്ടങ്ങളും സാംസ്‌കാരിക പാരമ്പര്യങ്ങളും വിളിച്ചറിയിക്കുന്ന പ്ലോട്ടുകളും കലാരൂപങ്ങളും അവതരിപ്പിക്കും. ഖത്തറിലെ കായിക സാംസ്‌കാരിക രംഗത്തെ സ്വദേശി പ്രമുഖര്‍, ഇന്ത്യന്‍ എംബസി പ്രതിനിധികള്‍ , വിവിധ അപെക്‌സ് ബോഡി ഭാരവാഹികള്‍, പ്രവാസി സംഘടന നേതാക്കള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.

100,200,800,1500 മീറ്റര്‍ ഓട്ടം, 4*100 റിലേ, ലോംഗ് ജമ്പ്, ഷോട്ട് പുട്ട്, പഞ്ചഗുസ്തി, ബാഡ്മിന്റണ്‍, വടം വലി, ഷൂട്ടൗട്ട് എന്നീ ഇനങ്ങളില്‍ 3 കാറ്റഗറികളിലായാണ് മത്സരം. കേരളത്തിലലെ 13 ജില്ലകളെ പ്രതിനിധീകരിച്ച് ദിവ കാസറഗോഡ്, കണ്ണൂര്‍ സ്‌ക്വാഡ്, വയനാട് വാരിയേഴ്‌സ്, കാലിക്കറ്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ്, മലപ്പുറം കെ.എല്‍ 10 ലെജന്റ്‌സ്, ഫീനിക്‌സ് പാലക്കാട്, തൃശ്ശൂര്‍ യൂത്ത് ക്ലബ്ബ്, കൊച്ചിന്‍ ടസ്‌കേര്‍സ്, കോട്ടയം ബ്ലാസ്റ്റേര്‍സ്, ആലപ്പി ഫൈറ്റേര്‍സ്, ചാമ്പ്യന്‍സ് പത്തനംതിട്ട, കൊല്ലം സ്‌പോര്‍ട്‌സ് ക്ലബ്ബ്, ട്രിവാന്‍ഡ്രം റോയല്‍സ്, എന്നീ കരുത്തരായ ടീമുകളാണ് കമ്മ്യൂണിറ്റി സ്‌പോര്‍ട്‌സില്‍ പങ്കെടുക്കുന്നത്.

മുസ്തഫ മൊര്‍ഗ്രാല്‍ (ദിവ കാസറഗോഡ്), അസ്‌നഫ് (കണ്ണൂര്‍ സ്‌ക്വാഡ്), അനസ് (വയനാട് വാരിയേഴ്‌സ്), ഷമ്മാസ് (കാലിക്കറ്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ്), മുഹമ്മദ് മഹറൂഫ് (മലപ്പുറം കെ.എല്‍ 10 ലെജന്റ്‌സ്), മുഹമ്മദ് നവാസ് (ഫീനിക്‌സ് പാലക്കാട്), കണ്ണന്‍ സാന്റോസ് (തൃശ്ശൂര്‍ യൂത്ത് ക്ലബ്ബ്), റോഷന്‍ (കൊച്ചിന്‍ ടസ്‌കേര്‍സ്), സ്റ്റീസണ്‍ കെ മാത്യു (കോട്ടയം ബ്ലാസ്റ്റേര്‍സ്), അഫ്‌സല്‍ യൂസഫ് (ആലപ്പി ഫൈറ്റേര്‍സ്), അനുജ റോബിന്‍ (ചാമ്പ്യന്‍സ് പത്തനംതിട്ട), അരുണ്‍ ലാല്‍ (കൊല്ലം സ്‌പോര്‍ട്‌സ് ക്ലബ്ബ്), സജി ശ്രീകുമാര്‍ (ട്രിവാന്‍ഡ്രം റോയല്‍സ്) എന്നിവരാണ് വിവിധ ജില്ല ടീമുകളെ നയിക്കുക.

ഓരോ ഇനത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് മെഡലുകളും സര്‍ട്ടിഫിക്കറ്റും ചാമ്പ്യന്മാരാകുന്ന ടീമുകള്‍ക്ക് ട്രോഫിയും നല്‍കും. മീറ്റിനോടനുബന്ധിച്ച് ഉച്ചയ്ക്ക് ശേഷം കേരളത്തിലെ വിവിധ ജില്ലകളുടെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ടീം പരേഡ് നടക്കും. ചെണ്ടമേളം, ആയോധന കലകള്‍, ഒപ്പന, കോല്‍ക്കളി, നൃത്തങ്ങള്‍ തുടങ്ങിയ തനത് കലാരൂപങ്ങള്‍ പരേഡില്‍ അണിനിരക്കും. മത്സരം വീക്ഷിക്കാനെത്തുന്ന കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി ഫണ്‍ ഗെയിംസും ഒരുക്കും.

പ്രവാസികളുടെ കായികക്ഷമത വര്‍ദ്ദിപ്പിക്കുക, ആരോഗ്യമുള്ള ശരീരവും മനസ്സും നിലനിര്‍ത്താന്‍ പ്രേരിപ്പിക്കുക. പഠന കാലത്തും മറ്റും കായികമായ അഭിരുചിയുള്ളവര്‍ക്ക് ഇവിടെയും കൂടൂതല്‍ അവസരങ്ങള്‍ നല്‍കി ഈ രംഗത്ത് കൂടുതല്‍ മുന്നേറാന്‍ സഹായിക്കുക തുടങ്ങിയവ ലക്ഷ്യം വച്ച് എക്‌സ്പാറ്റ്‌സ് സ്‌പോര്‍ടീവ് മുന്‍ വര്‍ഷങ്ങളിലും സംഘടിപ്പിച്ച് വരുന്ന കായികമേളയുടെ തുടര്‍ച്ചയാണിത്. ഖത്തറിലെ പ്രമുഖ സ്പയര്‍ പാര്‍ട്‌സ് വിതരണക്കാരായ ഓട്ടോ ഫാസ്റ്റ് ട്രാക്കാണ് പരിപാടിയുടെ പ്രയോജകര്‍

ഡോ: താജ് ആലുവ (എക്‌സ്പാറ്റ് സ്‌പോര്‍റ്റീവ് കമ്മ്യൂണിറ്റി സ്‌പോര്‍ട്‌സ് മീറ്റ് 20 24 സംഘാടകസമിതി ചെയര്‍മാന്‍) , ഷിയാസ് കൊട്ടാരം ( എം.ഡി ഓട്ടോ ഫാസ്റ്റ് ട്രാക്ക്), അമീന്‍ അബ്ദുറഹ്‌മാന്‍ (കൊക്കൂണ്‍, കൊമേഴ്‌സ്യല്‍ മാനേജര്‍), അഹമ്മദ് ഷാഫി (സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍), ഷരീഫ് ചിറക്കല്‍ (ഫിനാന്‍സ് കോഡിനേറ്റര്‍), റബീഅ് സമാന്‍ (മീഡിയ സെക്രട്ടറി) എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു .

Related Articles

Back to top button