Uncategorized
പന്ത്രണ്ടാമത് ഹലാല്‍ ഫെസ്റ്റിവല്‍ ഫെബ്രുവരി 21 മുതല്‍ 26 വരെ കത്താറയില്‍
ദോഹ: കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന്‍ കത്താറ സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് ഹലാല്‍ ഫെസ്റ്റിവല്‍ ഫെബ്രുവരി 21 മുതല്‍ 26 വരെ കത്താറയില്‍ നടക്കും. അറബ് ചെമ്മരിയാട്, ആട്, സിറിയന്‍ ചെമ്മരിയാടുകള്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി ആടുകളെ അല്‍ മസാന്‍ ഇവന്റ് വിതരണം ചെയ്യും.
ഖത്തറിലെയും ജി.സി.സി രാജ്യങ്ങളിലെയും കന്നുകാലി വളര്‍ത്തുന്നവര്‍ക്കായി മികച്ച സാമ്പത്തിക പ്ലാറ്റ്ഫോമിലൂടെ ഫെസ്റ്റിവല്‍ അതിന്റെ പ്രീമിയം നിലവാരം ഉയര്‍ത്തിയതായി ഹലാല്‍ ഖത്തര്‍ ഫെസ്റ്റിവല്‍ സംഘാടക സമിതി ചെയര്‍മാന്‍ സല്‍മാന്‍ അല്‍ നുഐമി പറഞ്ഞു.