സംസ്‌കൃതി ഖത്തര്‍ റയ്യാന്‍ യൂണിറ്റ് സമ്മേളനം
ദോഹ : സംസ്‌കൃതി ഖത്തര്‍ റയ്യാന്‍ യൂണിറ്റ് സമ്മേളനം ന്യൂ സലാത്ത സ്‌കില്‍സ് ഡെവലപ്‌മെന്റ് സെന്ററില്‍ മാസ്‌ട്രോ ഹളില്‍ വച്ച് നടന്നു. ഉത്ഘാടനം സംസ്‌കൃതി സെക്രട്ടറി സാള്‍ട്ടസ് സാമുവല്‍ നിര്‍വഹിച്ചു.
യൂണിറ്റ് പ്രസിഡന്റ് അബ്ദുള്‍ ഹക്കീം അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി മുത്തു ഒറ്റപ്പാലം പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.സമ്മേളനത്തില്‍ 30 അംഗ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു. ചടങ്ങില്‍ സംസ്‌കൃതി പ്രസിഡന്റ് അഹമ്മദ്കുട്ടി , ജനറല്‍ സെക്രട്ടറി എ കെ ജലീല്‍, മുന്‍ സെക്രട്ടറിയും പ്രവാസി ക്ഷേമ ബോര്‍ഡ് ഡയറക്ടറുമായ ഇ എം സുധീര്‍, ട്രഷറര്‍ ശിവാനന്ദന്‍,വൈസ് പ്രസിഡന്റ് മനാഫ് ആറ്റുപുറം, വനിത വേദി സെക്രട്ടറി സബീന അസീസ്, മുന്‍ ഭാരവാഹി ലോക കേരളസഭ അംഗം എ സുനില്‍ , കേന്ദ്ര കമ്മിറ്റി അംഗം അനിഷ് വി എം എന്നിവര്‍ ആശംസകള്‍ അറിയിച്ചു .
ഭാരവാഹികളായി പ്രസിഡന്റ്- സിദ്ധീഖ് കെ.കെ., സെക്രട്ടറി- സതീഷ് കണ്ണൂര്‍.
വൈസ് പ്രസിഡന്റുമാര്‍ മുഹസിന്‍, സുനില്‍കുമാര്‍, ഉമ്മു സുഫിയാനത്ത് .
ജോയിന്റ് സെക്രട്ടറിമാര്‍- ആബിദ് പാവറട്ടി , പ്രദീഷ് ആലക്കാട് , സജിന ഫസലുദ്ധീന്‍ എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.
പ്രസിഡന്റ് സിദ്ധിഖ് കെ. കെ സെക്രട്ടറി സതീഷ് കണ്ണൂര്‍ എന്നിവര്‍ സമ്മേളനത്തിന് അഭിവാദ്യം അര്‍പ്പിച്ചു. സജീന ഫസലുദ്ധീന്‍ അനുശോചന പ്രമേയവും,മുഹ്‌സിന്‍ സ്വാഗതവും, സുനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.
സമ്മേളന സമാപനത്തില്‍ യൂണിറ്റ് അംഗങ്ങള്‍ അവതരിപ്പിച്ച മുട്ടിപ്പാട്ടും കരോക്കെ ഗാനമേളയും അരങ്ങേറി.