മലപ്പുറം പെരുമക്ക് ഖത്തറില്‍ പ്രൗഡ ഗംഭീര സമാപനം
അമാനുല്ല വടക്കാങ്ങര
ദോഹ : മാനദണ്ഡങ്ങളെ വിപരീത ദിശയിലേക്ക് കൊണ്ടുപോകുന്ന കാലഘട്ടത്തില്‍ മലപ്പുറം പോലൊരു ദേശത്തിന്റെ പെരുമ പറഞ്ഞു കൊണ്ടിരിക്കണമെന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപി. ഖത്തര്‍ കെഎംസിസി ആരംഭിച്ച വെല്‍ഫെയര്‍ പദ്ധതികള്‍ വലിയ അത്ഭുതങ്ങളാണ് സൃഷ്ടിച്ചതെന്നും ഖത്തറില്‍ കെഎംസിസി സുരക്ഷാ പദ്ധതി ആരംഭിച്ച കാലത്തു ഒരു ഗള്‍ഫ് രാജ്യത്തും ഇത്തരമൊരു പദ്ധതി ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ഖത്തര്‍ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മലപ്പുറം പെരുമ സീസണ്‍ 05 സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെഎംസിസി സംസ്ഥാന പ്രസിഡണ്ട് ഡോ. അബ്ദുസമദ് സമാപന സമ്മേളനം ഉല്‍ഘടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സവാദ് വെളിയംകോട് അധ്യക്ഷത വഹിച്ചു.
കെഎംസിസി ചെയ്യുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളും സഹായങ്ങളും കൃത്യമായി രേഖപ്പെടുത്തുകയാണെങ്കില്‍ ഐക്യരാഷ്ട സഭയുടെ അംഗീകാരമുള്ള എന്‍ജിഒ ആയി നോമിനേറ്റ് ചെയ്യപ്പെടും എന്നതില്‍ തര്‍ക്കമില്ലെന്ന് പരിപാടിയില്‍ പ്രഭാഷണം നടത്തിയ സിഎംപി സംസ്ഥാന ജനറല്‍ സെക്രട്ടറി സിപി ജോണ്‍ പറഞ്ഞു. കോവിഡ് കാലത്തു താന്‍ ഉള്‍പ്പടെയുള്ള കേരളത്തിലെ നേതാക്കള്‍ മറുത്തൊന്നും ആലോചിക്കാതെ കെഎംസിസിയെയാണ് ബന്ധപ്പെട്ടതും സഹായങ്ങള്‍ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന മനുഷ്യവകാശ ലംഘനങ്ങള്‍ക്ക് എതിരെ ഖത്തര്‍ നടത്തുന്ന ധീരമായ ഇടപെടലുകളെ ലോകം പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുസ് ലിം ലീഗ് സംസ്ഥന സെക്രട്ടറി കെഎം ഷാജി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. വരുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് ഒട്ടേറെ കാര്യങ്ങള്‍ ചെയാന്‍ കഴിയുമെന്നും പ്രവാസ ലോകത്തുനിന്നും ഇലക്ഷന്‍ പ്രക്രിയയുടെ ഭാഗമാകണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിലെ കൊലക്കേസ് പ്രതികളുടെ ആകസ്മിക മരണങ്ങളില്‍ ദുരൂഹത ഉണ്ടെന്ന് പറഞ്ഞ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി കെഎം ഷാജി ആവര്‍ത്തിച്ചു.
മലപ്പുറം പെരുമയില്‍ ഓവറോള്‍ ചമ്പ്യാന്മാരായ മണ്ഡലങ്ങള്‍ക്കുള്ള ട്രോഫികള്‍ പരിപാടിയില്‍ വിതരണം ചെയ്തു. കോട്ടക്കല്‍ മണ്ഡലം ഒന്നാം സ്ഥാനവും, കൊണ്ടോട്ടി മണ്ഡലവും, മങ്കട മണ്ഡലവും രണ്ടും, മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ടൈറ്റില്‍ സ്‌പോണ്‍സര്‍ സിറ്റി എക്‌സ്‌ചേഞ്ച് സിഇഒ ഷറഫ് പി ഹമീദ്, പെരുമ ഓര്‍ഗനൈസിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ മുഹമ്മദ് ഈസ തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു. ഖത്തര്‍ പോലീസ് സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ ലെഫ്റ്റണ്‍ മുഹമ്മദ് അഹമ്മദ് ഖലഫ് അല്‍ ഷമാലി പങ്കെടുത്തു. ഐഎസ്സി പ്രസിഡണ്ട് ഇപി അബദുറഹിമാന്‍ , ഇന്‍കാസ് പ്രസിഡണ്ട് ഹൈദര്‍ ചുങ്കത്തറ, അലി ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍ മാനേജര്‍ നൗഫല്‍ ഈസ, കെഎംസിസി അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്മാരായ എസ്എഎം ബഷീര്‍, അബ്ദുന്നാസര്‍ നാച്ചി, സിവി ഖാലിദ്,പിവി മുഹമ്മദ് മൗലവി, സംസ്ഥന ആക്ടിങ് ജനറല്‍ സെക്രട്ടറി അഷ്റഫ് ആറളം, ട്രഷറര്‍ പിഎസ്എം ഹുസ്സൈന്‍, വൈസ് പ്രസിഡണ്ട് സിദ്ധീഖ് വാഴക്കാട്, ഡോ അമാനുല്ല വടക്കാങ്ങര, മറ്റു സംസ്ഥാന ഭാരവാഹികള്‍, വിവിധ ജില്ലാ ഭാരവാഹികള്‍, മറ്റു സംഘടനാ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു.
പ്രശസ്ത മാപ്പിളപ്പാട് ഗായിക രഹ്ന, സയ്യിദ് മഷൂദ് തങ്ങള്‍ , റിയാസ് കരിയാട്, ശിവപ്രിയ തുടങ്ങിയവര്‍ ഇശല്‍ പെരുമക്ക് നേതൃത്വം നല്‍കി.
കെഎംസിസി മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ അക്ബര്‍ വെങ്ങശ്ശേരി സ്വാഗതവും, ട്രഷറര്‍ റഫീഖ് പള്ളിയാളി നന്ദിയും പറഞ്ഞു. ഇസ്മായില്‍ ഹുദവി ഖിറാഹത്തു നിര്‍വഹിച്ചു. ജില്ലാ ഭാരവാഹികളായ മെഹബൂബ് നാലകത്ത് , അബ്ദുല്‍ ജബ്ബാര്‍ പാലക്കല്‍ , ശരീഫ് വളാഞ്ചേരി , മുഹമ്മദ് ലയിസ് കുനിയില്‍ , മജീദ് പുറത്തൂര്‍ , മുനീര്‍ പട്ടര്‍കടവ്, ഷംസീര്‍മാനു, വിവിധ മണ്ഡലം ഭാരവാഹികള്‍, സബ് കമ്മിറ്റികളുടെ ഭാരവാഹികള്‍, മലപ്പുറം പെരുമ ഓര്‍ഗനൈസിംഗ് കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വംനല്‍കി. അബി ചുകത്തറ ആങ്കറായിരുന്നു.