Breaking News

രാജ്യവികസനത്തിന്റെ പ്രധാന ഘടകമാണ് പ്രവാസികള്‍- ആര്‍.എസ്. ഭാരതി എം.പി

ദോഹ: രാജ്യത്തിന്റെ വികസനത്തിന്റെ പ്രധാന ഘടകമാണ് വിദേശ രാജ്യങ്ങളില്‍ അത്യദ്ധ്വാനം ചെയ്യുന്ന പ്രവാസികളെന്ന് ഡി..എം. കെ മുതിര്‍ന്ന നേതാവ് ആര്‍. എസ്. ഭാരതി എം.പി. പ്രസ്താവിച്ചു.
കേരളം പോലെ തമിഴ്‌നാടിന്റെ വികസനത്തിനും സാമൂഹ്യപരമായ മുന്നേറ്റത്തിനും തമിഴ് മക്കളായ പ്രവാസികളുടെ സമര്‍പ്പണ മനോഭാവത്തോടെയുള്ള സേവനങ്ങളും സാമ്പത്തിക ഉയര്‍ച്ചയും വിസ്മരിക്കാന്‍ കഴിയില്ല. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ വിദേശ തമിഴ് ജനതയുടെ പരിരക്ഷയ്ക്കും ക്ഷേമത്തിനും നല്‍കുന്ന പ്രാധാന്യം ശ്രദ്ധേയമാണെന്നും ഭാരതി എം.പി. ചുണ്ടിക്കാട്ടി.
എന്‍. ആര്‍. ഐ. കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ തമിഴ്‌നാട് മേഖല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോണ്‍ഫെഡറേഷന്‍ മലയാളി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി.എം അന്‍വര്‍ അദ്ധ്യക്ഷത വഹിച്ചു.


ടാലന്റ് റിക്കാര്‍ഡുബുക്ക് പ്രഖ്യാപിച്ച 2024 ലെ ടാലന്റ് ഐക്കണ്‍ അവാര്‍ഡുകള്‍ ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് വൈസ് ചെയര്‍മാന്‍ വി.സി. പ്രവീണ്‍ വിതരണം ചെയ്തു. ചെന്നൈ ബി.എല്‍. എം. ഗ്രൂപ്പ് ചെയര്‍മാന്‍ ആര്‍. പ്രേംകുമാര്‍, തക്കല നൂറുല്‍ ഇസ് ലാം യൂണിവേഴ്‌സിറ്റി പ്രോ-ചാന്‍സിലര്‍ എം.എസ്. ഫൈസല്‍ ഖാന്‍, എന്‍.ആര്‍. ഐ. കൗണ്‍സില്‍ ചെയര്‍മാന്‍ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ്, ഖത്തറില്‍ ഇന്റര്‍ സ്‌കൂള്‍ ഇന്ത്യന്‍ സ്‌കൂളായ കലാജ്ഞലി വിജയകരമായി സംഘടിപ്പിച്ച മീഡിയ പെന്‍ ജനറല്‍ മാനേജര്‍ ബിനുകുമാര്‍ ജി. എന്നിവര്‍ അവാര്‍ഡുകള്‍ സ്വീകരിച്ചു.

വിവിധ പ്രവാസി സംഘടന നേതാക്കളായ അഡ്വ.എം.കെ. ഗോവിന്ദന്‍ ടി.വി. വിജയകുമാര്‍, പി.എന്‍. ശ്രീകുമാര്‍, പി.എന്‍. രവി, മജീദ്
ഹാജി വടകര , എ.പി.മനാഫ് തിരൂര്‍, അഡ്വ : ആര്‍. ശെല്‍വം സേലം, മഹാരാഷ്ട്ര ടാലന്റ് സോഷ്യല്‍ ഫൗണ്ടേഷന്‍ പ്രതിനിധികളായ രക്ഷിതാ ജയിന്‍ ,ഡോ. വിന്നര്‍
ഷെരീഫ്, ഗിന്നസ് സത്താര്‍ ആദുര്‍ എന്നിവര്‍ പ്രസംഗിച്ചു. മൗണ്ട് റോഡിലെ റയിന്‍ ഡ്രോപ്പ് ഹോട്ടലില്‍ നടന്ന സമ്മേളനത്തിന് ജനറല്‍ സെക്രട്ടറി കെ.എന്‍.എ അമീര്‍
സ്വാഗതവും രഞ്ചന്‍ മുല്ലമഠം നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!