Breaking News
മഹാസീല്‍ ഫെസ്റ്റിവല്‍ ഖത്തറിന്റെ കാര്‍ഷിക പൈതൃകം അടയാളപ്പെടുത്തുന്ന സാംസ്‌കാരിക വേദിയായി മാറി
അമാനുല്ല വടക്കാങ്ങര
ദോഹ: കത്താറ സതേണ്‍ ഏരിയയില്‍ നടക്കുന്ന എട്ടാമത് മഹാസീല്‍ ഫെസ്റ്റിവല്‍, പ്രാദേശിക പഴങ്ങള്‍, പച്ചക്കറികള്‍, ചെടികള്‍, അലങ്കാരവസ്തുക്കള്‍ എന്നിവയുടെ കേവലം വിപണനകേന്ദ്രമെന്നതിനപ്പുറം ഖത്തറിന്റെ കാര്‍ഷിക പൈതൃകം അടയാളപ്പെടുത്തുന്ന സാംസ്‌കാരിക വേദിയായി മാറി മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ അഗ്രികള്‍ച്ചറല്‍ അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ യൂസഫ് ഖാലിദ് അല്‍ ഖുലൈഫി അഭിപ്രായപ്പെട്ടു.