റമദാന്‍ പ്രമാണിച്ച് തൊള്ളായിരത്തിലധികം നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ ഇളവ് പ്രഖ്യാപിച്ച് ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ: റമദാന്‍ പ്രമാണിച്ച് തൊള്ളായിരത്തിലധികം നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ ഇളവ് പ്രഖ്യാപിച്ച് ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം
2024 മാര്‍ച്ച് 4 മുതല്‍ നിലവിലുള്ള കിഴിവുകള്‍ വിശുദ്ധ റമദാന്‍ മാസം അവസാനം വരെ തുടരും. രാജ്യത്തെ പ്രധാന സൂപ്പര്‍മാര്‍ക്കറ്റുകള്ഡ, ഹൈപ്പര്‍മാര്ക്കറ്റുകള്‍, മറ്റു വില്‍പ്പന കേന്ദ്രങ്ങള്‍ എന്നിവയുമായി ഏകോപിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
പാല്‍, തൈര്, പാലുല്‍പ്പന്നങ്ങള്‍, ടിഷ്യൂ പേപ്പര്‍, ക്ലീനിംഗ് സപ്ലൈസ്, പാചകം ചെയ്യുന്നതിനുപയോഗിക്കുന്ന വിവിധ തരം എണ്ണ, നെയ്യ്, ചീസ്, ശീതീകരിച്ച പച്ചക്കറികള്‍, പരിപ്പ്, കുടിവെള്ളം, ജ്യൂസുകള്‍, തേന്‍, ഫ്രഷ് പൗള്‍ട്രി, റൊട്ടി, ടിന്നിലടച്ച ഭക്ഷണം, പാസ്ത, എന്നിവ കിഴിവുള്ള സാധനങ്ങളുടെ വില പട്ടികയില്‍ ഉള്‍പ്പെടുന്നു.
വിശുദ്ധ മാസത്തില്‍ കുറഞ്ഞ വിലയ്ക്ക് ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ക്കായി പൗരന്മാരുടെയും താമസക്കാരുടെയും ആവശ്യങ്ങള്‍ നല്‍കാനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഇത്.