Local News
റമദാന്‍ ആദ്യ ദിനം മുതല്‍ ദോഹ മെട്രോ, ലുസൈല്‍ ട്രാം സര്‍വീസ് സമയം നീട്ടും
അമാനുല്ല വടക്കാങ്ങര
ദോഹ: റമദാന്‍ ആദ്യ ദിനം മുതല്‍ ദോഹ മെട്രോ, ലുസൈല്‍ ട്രാം സര്‍വീസ് സമയം നീട്ടുമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു. ഖത്തര്‍ റെയില്‍ മെട്രോയും ട്രാം സര്‍വീസും ശനിയാഴ്ച രാവിലെ 6 മുതല്‍ വ്യാഴാഴ്ച പുലര്‍ച്ചെ 1 വരെ സര്‍വീസ് നടത്തും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കുന്ന സര്‍വീസ് പുലര്‍ച്ചെ 1 മണി വരെ തുടരും.