തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദി വിനോദയാത്ര-2024 സംഘടിപ്പിച്ചു
ദോഹ. തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദിയുടെ കൂടിച്ചേരലുകളില്‍ ഏറെ സന്തോഷം നല്‍കുന്ന വേദിയുടെ അംഗങ്ങളുടേയും കുടുംബാംഗങ്ങളൂടെയും ഈ വര്‍ഷത്തെ വിനോദയാത്ര സിമൈസ്മ ബീച്ച് പാര്‍ക്കിലേക്ക് സംഘടിപ്പിച്ചു.
രാവിലെ 7.30 ന് ടാക്ക് ഖത്തറിന് മുന്‍പില്‍ നിന്ന് അംഗങ്ങളും, കുടുംബാംഗങ്ങളും, കുട്ടികളും ഒക്കെയായുള്ള ബസ് യാത്രയും പാര്‍ക്കിലെ പുല്‍മൈതാനിയില്‍ അരങ്ങേറിയ,കളിയിലെ’ ചിരികളും, നുറുങ്ങു തമാശകളും അടങ്ങിയ വിവിധ സൗഹൃദ കലാ കായിക മത്സരങ്ങള്‍ക്ക് നല്‍കിയ കൈ നിറയെ സമ്മാനങ്ങളുമൊക്കെയായി വൈകീട്ട് 5 മണി വരെ നീണ്ടു നിന്നു .
വിനോദയാത്രായുടെ മുഖ്യ കോര്‍ഡിനേറ്റര്‍ ആയ കുഞ്ഞിമൊയ്തു, സി.സി കോര്‍ഡിനേറ്റര്‍മാരായ സുരേഷ് സി.എം, ജയന്‍ കാട്ടുങ്ങല്‍, സെക്ടര്‍ കോര്‍ഡിനേറ്റര്‍മാരായ സുധന്‍ പ്രിന്‍സ്, ഡെറിക്ക് ജോണ്‍, വനിതാ കൂട്ടായ്മ കോര്‍ഡിനേറ്റര്‍ മാരായ സുബൈറ സഗീര്‍, ശഹന്‍സ ഷറഫ് എന്നിവര്‍ യാത്രക്ക് നേതൃത്വം നല്‍കി.
വേദി ഫസ്റ്റ് വൈസ് പ്രസിഡണ്ട് ഷറഫ് മുഹമ്മദ് വിനോദയാത്ര ഉല്‍ഘാടനം ചെയ്തപ്പോള്‍, വേദി ജനറല്‍സെകട്ടറി വിഷ്ണു ജയറാം ആശംസ അര്‍പ്പിക്കയുംചെയ്തു. വേദി സെക്രട്ടറി അബ്ദൂള്‍ റസാക്ക് സ്വാഗതവും യാത്രാ കോര്‍ഡിനേറ്റര്‍ കുഞ്ഞിമൊയ്തു നന്ദിയും പറഞ്ഞു.
യാത്രയിലെ വിവിധ കലാ സൗഹൃദ കായിക മത്സരങ്ങള്‍ക്ക് വേദി സ്‌പോര്‍ട്ട്‌സ് ചെയര്‍മാന്‍ ജോജു കൊമ്പന്‍ ,വനിതാ കോര്‍ഡിനേറ്റര്‍ സുബൈറ സഗീര്‍, സുധന്‍ പ്രിന്‍സ്, ശ്രീനിവാസന്‍, റാഫി അല്‍ഖോര്‍,ഗ.ഛ തോമസ്സ് ,സുഭാഷ്, രാജേഷ്, മുസ്തഫ മച്ചാട്, അസീസ് പഴയന്നൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.