ലോക വനിതാ ദിനത്തില്‍ പവര്‍ റ്റു ഹെര്‍ എന്ന പേരില്‍ വനിതകള്‍ക്കായി വര്‍ക്കൗട്ടുമായി ആര്‍ട്‌സ് ആന്‍ഡ് വെല്‍നസ് സൊസൈറ്റി
ദോഹ. ലോക വനിതാ ദിനത്തില്‍ ആര്‍ട്‌സ് ആന്‍ഡ് വെല്‍നസ് സൊസൈറ്റിയും ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററും സംയുക്തമായി പവര്‍ റ്റു ഹെര്‍ എന്ന പേരില്‍ വനിതകള്‍ക്കായി വര്‍ക്കൗട്ട്, സുംബ, യോഗ സെഷനുകള്‍ സംഘടിപ്പിച്ചു.
വനിതകളുടെ മാനസിക ശാരീരിക ആരോഗ്യത്തിന് ഊന്നല്‍ നല്‍കാന്‍ വേണ്ടിയാണ് വനിതാ ദിനത്തില്‍ ഇങ്ങനെ വിത്യസ്തമായ ആഘോഷവുമായി ആര്‍ട്‌സ് ആന്‍ഡ് വെല്‍നസ് സൊസൈറ്റിയും ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററും ചേര്‍ന്ന് മുന്നോട്ട് വന്നത്.
ദോഹ മുംതസ പാര്‍ക്കില്‍ വെച്ച് നടന്ന പരിപാടി ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റ് ഇ പി അബ്ദുല്‍ റഹ്‌മാന്‍ ഉല്‍ഘാടനം ചെയ്തു,
ആര്‍ട്‌സ് ആന്‍ഡ് വെല്‍നസ് സൊസൈറ്റി പ്രസിഡന്റ് സദീര്‍ അലി അധ്യക്ഷത വഹിച്ചു.
ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ജനറല്‍സെക്രട്ടറി നിഹാദ് അലി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ പരീ, സുജാത, തൃപ്തി ഖാലെ എന്നിവര്‍ സംസാരിച്ചു,
പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ഹഫീസുല്ല കെവി സ്വാഗതവും, വൈസ് പ്രസിഡന്റ് ഷഫീഖ് മുഹമ്മദ് നന്ദിയും പറഞ്ഞു. ഷേല്‍സാര്‍ റിസ പരിപാടികള്‍ നിയന്ത്രിച്ചു.
സംഗീത ഉണ്ണി യോഗയും, സംഗീത ആന്റണി സുംബ ക്ലാസ്സും, ഫിറ്റ്‌നസ് കൊച്ചും ലോക റെക്കോര്‍ഡ് ഹോള്‍ഡറുമായ ഷഫീഖ് വര്‍ക് ഔട്ട് സെഷനും കൈകാര്യം ചെയ്തു.
എല്ലാ ശനി, തിങ്കള്‍, ബുധന്‍ തീയതികളില്‍ മുംതസ പാര്‍ക്കില്‍ രാത്രി 7.30 മുതല്‍ ഒന്‍പത് വരെ വര്‍ക്കൗട്ട് സെഷനുകള്‍ തുടര്‍ന്നും ഉണ്ടാവുമെന്നും, താല്‍പര്യമുള്ളവര്‍ക്ക് സൗജന്യ വര്‍ക്കൗട്ട് സെഷനുകളില്‍ പങ്കെടുക്കാമെന്നും സംഘാടകര്‍ അറിയിച്ചു.
സ്ത്രീകളുടെ സാന്നിധ്യം കൊണ്ട് നിറഞ്ഞ പരിപാടിക്ക് ജാസിം ഖലീഫ, മന്‍സൂര്‍ ഇസ്മയില്‍, ഷാഫി, നിഷ, ലാലി പോള്‍, സംഗീത, ഉമ്മര്‍ക്കുട്ടി നാസര്‍ എന്നിവര്‍ നേതൃത്വം നല്‍കി.