മാനവികതയുടെയും പരസ്പര സ്നേഹത്തിന്റെയും സന്ദേശം പകര്‍ന്ന് ഖത്തര്‍ – കുറ്റനാട് മഹല്ല് കൂട്ടായ്മ സമൂഹ ഇഫ്താറും കുടുംബ സംഗമവും
ദോഹ: മാനവികതയുടെയും പരസ്പര സ്നേഹത്തിന്റെയും സന്ദേശം പകര്‍ന്ന് പാലക്കാട് ജില്ലയിലെ കുറ്റനാട് മഹല്ല് കൂട്ടായ്മയുടെ ഇഫ്താര്‍ മീറ്റും, കുടുംബ സംഗമവും മാര്‍ച്ച് 22 ന്, നുവെജയിലെ ബ്ലു ഗാലക്സി ഹാളില്‍ നടന്നു.
ഇഫ്താര്‍ സംഗമത്തില്‍ മഹല്ല് നിവാസികളും, കുടുംബാംഗങ്ങളും, മറ്റ് മതസ്ഥരും ഉള്‍പ്പടെ 250ലേറെ പേര് പങ്കെടുത്തു. വിശുദ്ധ റമദാനിന്റെ മഹത്വങ്ങള്‍ എന്ന വിഷയത്തില്‍ മുഹമ്മദ് മുസ്തഫ ലത്തീഫി പ്രഭാഷണം നടത്തി.
ഇഫ്താര്‍ സംഗമത്തിന് ജനറല്‍ സെക്രട്ടറി അഷറഫ് പി.എ. നാസര്‍,് സ്വാഗതമാംസിച്ചു .
പ്രസിഡന്റ് ഏ.വി. ജലീല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മഹല്ല് കൂട്ടായ്മയുടെ ഭാവി പരിപാടികളെകുറിച്ചും, സക്കാത്ത് വിതരണം, ചികിത്സാ സഹായങ്ങള്‍, തുടങ്ങിയ പദ്ധതികളെ കുറിച്ചും വിശദീകരിച്ചു. കുറ്റനാട് മഹല്ല് കൂട്ടായ്മയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ മറ്റൊരു മഹത്തായ ദൗത്വമായിരുന്നു പാവപ്പെട്ടവന് സുരക്ഷിതമായ ഒരു ഭവനം. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 2023 ന് പദ്ധതി ഏറ്റെടുത്ത് മഹല്ല് കൂട്ടായ്മ ഫെബ്രുവരി 16 ന് പെരുമണ്ണൂരില്‍ താമസികുന്ന സാമ്പത്തികമായി വളരെയധികം കഷ്ടത അനുഭവിക്കുന്ന കുടുംബത്തിന് വീട് കൈമാറി. ഈ പദ്ധതിയുമായി സഹകരിച്ച ഏല്ലാവരോടുമുള്ള നന്ദിയും കൃതജ്ഞതയും അറിയിച്ചു.
മഹല്ല് കൂട്ടായ്മയുടെ ചെയര്മാന് കെ.വി. ബഷീര്‍ എല്ലാര്ക്കും റംസാന് ആശംസകള്‍ നേര്‍ന്നു. മഹല്ല് നിവാസികളുടെ പരസ്പര സഹായ സഹകരണം ഉറപ്പ് വരുത്തുന്നതിന് ഇത്തരം ഒത്തുചേരലുകള്‍ സഹായിക്കും എന്ന് ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു
ട്രഷര്‍ ഷറഫുദ്ധീന്റെ നേതൃത്വത്തില്‍, ഷാജി. എ.വി, അനസ് വാവനൂര്‍, ഷാഹിദ്, ഷാജി തൊഴുക്കാട്, ജലീല്‍ വട്ടേനാട്, ഷെമീര്‍. വി പി, ഷിഹാബ്, അഫ്സല് കരീം, ടി.കെ ഷമീര്‍, ഏ.വി. അബ്ദുള്‍ ഖാദര്‍ എന്നിവര്‍ ഇഫ്താര്‍ മീറ്റ് നിയന്ത്രിച്ചു.