ലേബര്‍ ക്യാമ്പിലെ തൊഴിലാളികള്‍ക്കായി ഇഫ്താര്‍ സംഘടിപ്പിച്ച് ഇന്‍കാസ് എറണാകുളം ജില്ലാ കമ്മിറ്റി
ദോഹ. ഇന്‍കാസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലേബര്‍ ക്യാമ്പിലെ തൊഴിലാളികള്‍ക്കായി ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. ഇന്‍ഡസ്ട്രിയല്‍ ഏരിയ 13 ലെ ലേബര്‍ ക്യാമ്പില്‍ 400ല്‍ പരം തൊഴിലാളികള്‍ പങ്കുചേര്‍ന്നു.
ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, ജനറല്‍ സെക്രട്ടറി കെ വി ബോബന്‍, തൊഴിലാളി വിഭാഗം മേധാവി ശങ്കര്‍ ഗൗഡ്, ഐ.സി.സി മാനേജിംഗ് കമ്മിറ്റി അംഗം എബ്രഹാം കെ ജോസഫ്, ഐ.എസ്.സി ജനറല്‍ സെക്രട്ടറി നിഹാദ് അലി, മുതിര്‍ന്ന ഇന്‍കാസ് നേതാക്കളായ കെ കെ ഉസ്മാന്‍, ജോപ്പച്ചന്‍ തെക്കെക്കൂറ്റ്, മുഹമ്മദ് ഷാനവാസ്, സുരേഷ് കരിയാട്, ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് എം. സി. താജുദ്ദീന്‍, ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍, ട്രഷറര്‍ ഈപ്പന്‍ തോമസ്, ലേഡീസ് വിംഗ് പ്രസിഡന്റ് സിനില്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി അര്‍ച്ചന സജി, ട്രഷറര്‍ അനൂജ റോബിന്‍, അംബിക കൃഷ്ണനുണ്ണി, യൂത്ത് വിംഗ് പ്രസിഡന്റ് ദീപക് സി ജി, ജനറല്‍ സെക്രട്ടറി ജിന്‍സ് ജോസ്, ഐ.സി.സി യൂത്ത് വിംഗ് ചെയര്‍മാന്‍ എഡ്വിന്‍ ചേലക്കാട്ട്, ഐ.വൈ.സി ഇന്റര്‍നാഷണല്‍ ഖത്തര്‍ ചെയര്‍പേഴ്‌സണ്‍ ഷഹനാ ഇല്യാസ്, മറ്റു ഭാരവാഹികള്‍, വിവിധ സെന്‍ട്രല്‍ കമ്മിറ്റി – ജില്ലാ കമ്മിറ്റി ഭാരവാഹികളും, വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു.