Breaking News
മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി
ദോഹ. മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി . ദീര്‍ഘകാലം ഖത്തര്‍ പ്രവാസിയായിരുന്ന ജൈസണ് ചാക്കോ ( 74 വയസ്സ് ) ആണ് നിര്യാതനായത്. 1984 മുതല്‍ അല്‍ ബലാഗ് ട്രേഡിംഗ് ആന്റ് കോണ്ട്രാക്ടിംഗ് കമ്പനിയില്‍ ജോലി ചെയ്ത ജൈസണ് 2014 ല്‍ കമ്പനിയില്‍ നിന്നും ജനറല്‍ മാനേജറായി വിരമിച്ച ശേഷമാണ് നാട്ടിലേക്ക് പോയത്.
ഗീത ജെയ്സണ്‍ ആണ് ഭാര്യ. വിനയ് ജെയ്സണ്‍, വിശാല്‍ ജെയ്സണ്‍ എന്നിവര്‍ മക്കളാണ്. ചാക്കോയുടെ സംസ്കാരം നാളെ ഉച്ചയ്ക്ക് കൊച്ചി കോണ്‍വെന്റ് റോഡിലെ മാര്‍ത്തോമ്മാ പള്ളിയില്‍ നടക്കും