Breaking News
ജ്യോതിശാസ്ത്രപരമായി ഖത്തറില്‍ ഈദ് അല്‍ ഫിത്വര്‍ ഏപ്രില്‍ 10 ന് : ഖത്തര്‍ കലണ്ടര്‍ ഹൗസ്
ദോഹ: ജ്യോതിശാസ്ത്രപരമായി ഖത്തറില്‍ ഈദ് അല്‍ ഫിത്വര്‍ ഏപ്രില്‍ 10 ബുധനാഴ്ചയായിരിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് അഭിപ്രായപ്പെട്ടു.
ദോഹ പ്രാദേശിക സമയം അനുസരിച്ച് ഏപ്രില്‍ 10 ബുധനാഴ്ച രാവിലെ 5:32 ആയിരിക്കും ഈദുല്‍ ഫിത്വര്‍ നമസ്കാര സമയമെന്നും ഖത്തര്‍ കലണ്ടര്‍ ഹൗസ് അടിവരയിട്ടു.
എന്നാല്‍ ഇസ്ലാമിക ശരീഅത്ത് അടിസ്ഥാനമാക്കിയുള്ള ചന്ദ്രക്കല ദര്‍ശന സ്ഥിരീകരണത്തിന്റെ തീരുമാനം പൂര്‍ണ്ണമായും എന്‍ഡോവ്മെന്റ്, ഇസ് ലാമിക കാര്യ മന്ത്രാലയത്തിലെ ക്രസന്റ് കാഴ്ച കമ്മിറ്റിയുടെ വിവേചനാധികാരത്തിന് കീഴിലായിരിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് വ്യക്തമാക്കി.