Local News
ശൈഖ് ജാസിം ബിന്‍ മുഹമ്മദ് ബിന്‍ താനി ഖുര്‍ആന്‍ മത്സരത്തില്‍ പങ്കെടുത്ത 1,836 സ്ത്രീ-പുരുഷ വിജയികളെ ആദരിച്ചു
ദോഹ. ശൈഖ് ജാസിം ബിന്‍ മുഹമ്മദ് ബിന്‍ താനി ഖുര്‍ആന്‍ മത്സരത്തില്‍ പങ്കെടുത്ത 1,836 സ്ത്രീ-പുരുഷ വിജയികളെ ആദരിച്ചു. മത്സരത്തിന്റെ സംഘാടക സമിതി ഇമാം മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് മസ്ജിദില്‍ നടന്ന ചടങ്ങിലാണ് പുരുഷ വിജയികളെ ആദരിച്ചത്. വനിത വിജയികള്‍ക്കുള്ള സമ്മാനങ്ങളും പ്രശംസാപത്രങ്ങളും അല്‍ വാബ് ഏരിയയിലെ വനിതാ മെമ്മറൈസേഷന്‍ ബ്രാഞ്ചിന്റെ ആസ്ഥാനത്ത് വെച്ചാണ് വിതരണം ചെയ്തത്.