Local News
മുസ്തഫ തെക്കേകാടിന് യാത്രയപ്പ്
ദോഹ. ഖത്തറിലെ പ്രവാസം മതിയാക്കി സൗദിയിലേക്ക് യാത്ര തിരിക്കുന്ന ഖത്തര്‍ കെഎംസിസി പടന്ന മുന്‍ പഞ്ചായത്ത് പ്രസിഡന്റും, നിലവിലെ ഖത്തര്‍ കെഎംസിസി തൃക്കരിപ്പൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറിയും മത-സാമൂഹിക മേഖലയിലെ നിറ സാന്നിധ്യവുമായ മുസ്തഫ തെക്കേകാടിന് ഖത്തര്‍ കെഎംസിസി പടന്ന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യാത്രയപ്പ് നല്‍കി.
ദോഹയിലെ സേവിയറി റെസ്റ്റോറന്റൈല്‍ വെച്ച് നടന്ന യോഗത്തില്‍ പ്രസിഡന്റ് റാഷിദ് എ വി അധ്യക്ഷത വഹിച്ചു.
സംസ്ഥാന കൗണ്‍സിലര്‍ റഷീദ് മൗലവി, കാസറഗോഡ് ജില്ലാ കള്‍ചറല്‍ വിംഗ് ചെയര്‍മാന്‍ അഷ്റഫ് എം വി, ഇക്ബാല്‍ എ എം എന്നിവര്‍ ആശംസ അറിയിച്ചു സംസാരിക്കുകയും മുസ്തഫ തെക്കേകാട് മറുപടി പ്രസംഗവും നടത്തി..
ഖത്തര്‍ കെഎംസിസി പടന്ന പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അബീ മര്‍ഷാദ് സ്വാഗതവും ട്രഷര്‍ അനീസ് എവി നന്ദിയും പറഞ്ഞു..