ഖത്തര്‍ കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റി പഠന ക്യാമ്പ് സംഘടിപ്പിച്ചു

ദോഹ: ഖത്തര്‍ കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ”സംഘടനയും സംഘാടനവും ‘ എന്ന വിഷയത്തെ ആസ്പദമാക്കി പഠന ക്യാമ്പ് സംഘടിപ്പിച്ചു. സാമൂഹിക-രാഷ്ട്രീയ മേഖലയിലെ പ്രവര്‍ത്തകരെ ഉദ്ദീപിപ്പിക്കുകയും, ശക്തമായ സംഘടനാ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ നേതൃപാഠം വളര്‍ത്തുകയും ചെയ്യുക എന്നതായിരുന്നു ക്യാമ്പിന്റെ പ്രധാന ലക്ഷ്യം.
ഇന്ത്യന്‍ യൂണിയന്‍ മുസ് ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ബഷീര്‍ വെള്ളിക്കോത്ത് പഠന ക്ലാസിന് നേതൃത്വം നല്‍കി. സംഘടനയുടെ മൂല്യങ്ങളെയും, നേതൃത്വം എങ്ങനെയായിരിക്കണം എന്നതില്‍ അദ്ദേഹം വിശദമായി അവതരിപ്പിച്ചു . നവമാധ്യമങ്ങള്‍, യുവാക്കളുടെ പങ്കാളിത്തം, ജനകീയ സേവനം തുടങ്ങിയ വിഷയങ്ങളില്‍ നേതൃത്വവികസനം ക്ലാസിന്റെ പ്രധാന ആകര്‍ഷണമായിരുന്നു.
ജില്ലാ വൈസ് പ്രസിഡന്റ് നാസര്‍ കൈതക്കാട് അദ്ധ്യക്ഷത വഹിച്ചു . മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം സാദിഖ് പാക്യാര ഉദ്ഘാടനം നിര്‍വഹിച്ചു.
എം പി ഷാഫി ഹാജി, ലുക്മാന്‍ തളങ്കര , സമീര്‍ ഉടുമ്പുന്തല , അലി ചേരൂര്‍ ,മുഹമ്മദ് ബായാര്‍,സഗീര്‍ ഇരിയ , ഷാനിഫ് പൈക്ക ,നാസര്‍ ഗ്രീന്‍ ലാന്‍ഡ് , ഹാരിസ് ഏരിയാല്‍ , സലാം ഹബീബി , മന്‍സൂര്‍ കെസി , ആബിദ് ഉദിനൂര്‍ , അബ്ദു റഹിമാന്‍ ഏരിയാല്‍ എന്നിവര്‍ പഠന ക്യാമ്പിന് നേതൃത്വം നല്‍കി
അഷ്റഫ് ആവിയില്‍ സ്വാഗതവും മൊയ്ദു ബേക്കല്‍ നന്ദിയും പറഞ്ഞു .