
Breaking News
എ എഫ് സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ് ഖത്തര്‍ 2024 ടിക്കറ്റുകള്‍ വില്‍പന ആരംഭിച്ചു
ദോഹ: 2024 ഏപ്രില്‍ 15 മുതല്‍ മെയ് 3 വരെ ഖത്തറില്‍ നടക്കാനിരിക്കുന്ന എ എഫ് സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ് ഖത്തര്‍ 2024 ടിക്കറ്റുകള്‍ വില്‍പന ആരംഭിച്ചു
ഏഷ്യയിലെ 23 വയസ്സിന് താഴെയുള്ള മികച്ച ദേശീയ ടീമുകള്‍ തമ്മിലുള്ള മല്‍സരമാണ് നടക്കുക. ഏഷ്യന്‍ കപ്പ് 2024-ല്‍ ഏഷ്യയിലെ ഏറ്റവും മികച്ച 16 ദേശീയ ഫുട്‌ബോള്‍ ടീമുകള്‍ മത്സരിക്കും.
ഖത്തറിലെ അല്‍ജനൂബ് സ്റ്റേഡിയം, അബ്ദുല്ല ബിന്‍ ഖലീഫ സ്റ്റേഡിയം, ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം, ജാസിം ബിന്‍ ഹമദ് സ്റ്റേഡിയം എന്നിവ ഉള്‍പ്പെടെ നിരവധി വേദികളില്‍ ടൂര്‍ണമെന്റിന്റെ മത്സരങ്ങള്‍ നടക്കും. ടിക്കറ്റുകള്‍ക്ക്
https://hayyaasia.qa/en/tickest സന്ദര്‍ശിക്കുക