
Breaking News
എ എഫ് സി അണ്ടര്‍ 23 കപ്പ് മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ അഞ്ച് ഖത്തരി റഫറിമാരും
ദോഹ: ഏപ്രില്‍ 15 മുതല്‍ മെയ് 3 വരെ ദോഹയില്‍ നടക്കുന്ന എ എഫ് സി അണ്ടര്‍ 23 കപ്പ് മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ അഞ്ച് ഖത്തരി റഫറിമാരെ ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്റെ റഫറി കമ്മിറ്റി തിരഞ്ഞെടുത്തു.
അബ്ദുല്ല അല്‍ അത്ബ, മുഹമ്മദ് അഹമ്മദ് അല്‍ ഷമ്മാരി, ഫൈസല്‍ ഈദ് അല്‍ ഷമ്മാരി, സാഹി സുനൈദ് അല്‍ ഷമ്മരി, മിഷാരി അല്‍ ഷമ്മരി എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട ഖത്തര്‍ റഫറിമാര്‍.