
ഇസ്രായേല്‍-ഇറാന്‍ ആക്രമണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഖത്തര്‍
ദോഹ: ഇസ്രായേല്‍-ഇറാന്‍ ആക്രമണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഖത്തര്‍. എല്ലാ കക്ഷികളോടും സംഘര്‍ഷം അവസാനിപ്പിക്കാനും ശാന്തത പ്രോത്സാഹിപ്പിക്കാനും പരമാവധി സംയമനം പാലിക്കാനും ഖത്തര്‍ ആഹ്വാനം ചെയ്യുന്നതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
സംഘര്‍ഷം ലഘൂകരിക്കാനും മേഖലയിലെ സ്ഥിതിഗതികള്‍ വഷളാകുന്നത് തടയാനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. പ്രാദേശികവും അന്തര്‍ദേശീയവുമായ സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനുള്ള ശ്രമങ്ങളെയും പിന്തുണയ്ക്കുന്നതിനുള്ള ഖത്തറിന്റെ പ്രതിബദ്ധതയും മന്ത്രാലയം ആവര്‍ത്തിച്ചു.