
ഡെഡ്‌ലൈന്‍ അടുക്കുന്നു, ഓഡിറ്റിംഗ് ഓഫീസുകളില്‍ തിരക്ക്
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ കമ്പനികളുടെ ഓഡിറ്റ് ചെയ്ത കണക്കുകള്‍ സമര്‍പ്പിക്കുന്നതിനുള്ള ഡെഡ് ലൈന്‍ അടുത്തതോടെ ഓഡിറ്റിംഗ് ഓഫീസുകളില്‍ തിരക്കേറി. മിക്ക ഓഫീസുകളും അധിക സമയം ജോലി ചെയ്താണ് മുന്നോട്ടുപോകുന്നത്. കമ്പനികളുടെ 2023 ലെ ഓഡിറ്റ് ചെയ്ത കണക്കുകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി ഏപ്രില്‍ 30 ആണ്.