
Local News
ഖത്തറില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാടകക്ക് നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചു
ദോഹ: ഖത്തറില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാടകക്ക് നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചു
കത്താറ, ലുസൈല്‍, വെസ്റ്റ് ബേ, കോര്‍ണിഷ് എന്നിവിടങ്ങളിലെ എല്ലാ ഇലക്ട്രിക് സ്‌കൂട്ടര്‍ വാടക കമ്പനികളോടും താല്‍ക്കാലികമായി സേവനം നിര്‍ത്തിവയ്ക്കാന്‍ വാണിജ്യ വ്യവസായ മന്ത്രാലയം ആവശ്യപ്പെട്ടു.
സുരക്ഷാ, സംഘടനാ കാരണങ്ങളാലാണിത്. ഇന്നും നാളെയും (ബുധനാഴ്ചയും വ്യാഴാഴ്ചയും) രണ്ട് ദിവസത്തേക്കാണ് വാടക സേവനം നിര്‍ത്തിവയ്ക്കുന്നത്.
മെയ് 13 ന് ഗതാഗത മന്ത്രാലയം പുറത്തിറക്കിയ നിര്‍ദ്ദേശപ്രകാരം,ഹമദ് അന്താഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പേള്‍ ഖത്തര്‍ വരെ സമുദ്ര പ്രവര്‍ത്തനങ്ങള്‍ മെയ് 15 വൈകുന്നേരം 6 മണി വരെ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു.