Local News
എച്ച്എംസിയുടെ സീലൈന്‍ മെഡിക്കല്‍ ക്ലിനിക് ക്യാമ്പിംഗ് സീസണിലെ സേവനങ്ങള്‍ അവസാനിപ്പിച്ചു
ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ സീലൈന്‍ മെഡിക്കല്‍ ക്ലിനിക് കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള ക്യാമ്പിംഗ് സീസണിലെ സേവനങ്ങള്‍ അവസാനിപ്പിച്ചു. കഴിഞ്ഞ 14 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഈ ക്ലിനിക്ക് ഈ വര്‍ഷം ഏകദേശം 1,260 രോഗികള്‍ക്ക് ചികിത്സ നല്‍കി.
ക്യാമ്പിംഗ് സീസണില്‍ സീലൈന്‍ മെഡിക്കല്‍ ക്ലിനിക് തുറക്കാനും പൂര്‍ണമായി നല്‍കാനുമുള്ള വാര്‍ഷിക പ്രതിജ്ഞാബദ്ധതയിലൂടെ പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ നല്‍കാന്‍ എച്ച്എംസി തുടര്‍ച്ചയായി ശ്രമിക്കുന്നുണ്ടെന്ന് എച്ച്എംസി ചീഫ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസറും സീലൈന്‍ ഹമദ് മെഡിക്കല്‍ ക്ലിനിക്കിന്റെ പ്രോജക്ട് മാനേജരുമായ ഹസന്‍ മുഹമ്മദ് അല്‍ ഹെയില്‍ പറഞ്ഞു.