
ഖത്തറില്‍ മെയ് മാസത്തില്‍ പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരും
ദോഹ. ഖത്തറില്‍ മെയ് മാസത്തില്‍ പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരും. ഖത്തര്‍ എനര്‍ജിയാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ വിലയായ പ്രീമിയം ലിറ്ററിന് 1.95 റിയാലും സൂപ്പര്‍ ലിറ്ററിന് 2.10 റിയാലുമായിരിക്കും മെയ് മാസത്തില്‍ തുടരുക. ഡീസല്‍ ലിറ്ററിന് 2.05 റിയാലായിരിക്കും.