Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഇരുപത്തിയഞ്ച് എംജി കാറുകളുടെ സമ്മാന പദ്ധതിയുമായി സഫാരി ഷോപ് ആന്‍ഡ് ഡ്രൈവ് പ്രമോഷന് തുടക്കം

ദോഹ. ഖത്തറിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരിയുടെ എല്ലാ ഔട്ട്ലെറ്റുകളിലും മെയ് ഒന്നാം തീയതി മുതല്‍ ഷോപ് ആന്‍ഡ് ഡ്രൈവ് പ്രൊമോഷനു തുടക്കമായി.

സഫാരിയുടെ ഏത് ഔട്ട്ലെറ്റുകളില്‍ നിന്നും വെറും അമ്പത് റിയാലിന് പര്‍ച്ചേഴ്സ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഈ റാഫിള്‍ കൂപ്പണ്‍ വഴി നറുക്കെടുപ്പിലൂടെ മോറിസ് ഗ്യാരേജസിന്റ ആര്‍ എക്സ് എട്ട് രണ്ടായിരത്തി ഇരുപത്തിനാല് മോഡല്‍ ആറ് കാറുകളും, എം ജി ഫൈവ് രണ്ടായിരത്തി ഇരുപത്തിനാലു മോഡല്‍ പത്തൊമ്പത് കാറുകളുമടക്കം ഇരുപത്തിയഞ്ച് എംജി കാറുകള്‍ സമ്മാനമായി നേടാനുള്ള അവസരമാണ് ഇത്തവണ സഫാരി ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

ആറു നറുക്കെടുപ്പുകള്‍ ആയാണ് ഈ പ്രൊമോഷന്‍ ഒരുക്കിയിരിക്കുന്നത് . ഓരോ നറുക്കെടുപ്പിലും ഒന്നാം സമ്മാനമായി മോറിസ് ഗ്യാരേജസിന്റ ആര്‍ എക്സ് എട്ട് രണ്ടായിരത്തി ഇരുപത്തിനാല് മോഡല്‍ കാര്‍ ഒന്നും, രണ്ടാം സമ്മാനമായി മൂന്ന് വിജയികള്‍ക്ക് ഒരോ മോറിസ് ഗ്യാരേജസിന്റ എം ജി ഫൈവ് രണ്ടായിരത്തി ഇരുപത്തിനാലു മോഡല്‍ കാറും അടക്കം നാല് കാറുകളാണ് ഒരു നറുക്കെടുപ്പില്‍ നല്‍കുന്നത്.അങ്ങനെ അഞ്ചു നറുക്കെടുപ്പില്‍ നാല് കാറുകളും ആറാമത്തെ നറുക്കെടുപ്പില്‍ അഞ്ചുകാറുകളുമാണ് സമ്മാനമായി നല്‍കുന്നത്.

2025 ജനുവരി 01 ന് അവസാനിക്കുന്ന ഈ പ്രമോഷന്റെ ആദ്യ നറുക്കെടുപ്പ് 09 ജൂണ്‍ 2024 നു സഫാരി മാള്‍ അബു ഹമൂറിലെ ഔട്ട്‌ലെറ്റില്‍ വച്ചും, 24 ജൂലൈ 2024 സല്‍വ്വ റോഡിലെ ഔട്ട്‌ലെറ്റില്‍ വച്ചും, 08 സെപ്റ്റംബര്‍ 2024 ല്‍ അല്‍ഖോറിലെ ഔട്ട്‌ലെറ്റില്‍ വച്ചും , 23 ഒക്ടോബര്‍ 2024 ന് ബര്‍വ്വാ വില്ലേജിലെ ഔട്ട്‌ലെറ്റില്‍ വച്ചും, 08 ഡിസംബറില്‍ 2024 ല്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഉള്ള ഔട്ട്‌ലെറ്റില്‍ വച്ചും അവസാന നറുക്കെടുപ്പ് 22 ജനുവരി 2025 ല്‍ അബു ഹമൂര്‍ ഔട്ട്‌ലെറ്റിലും വച്ചുമായിരിക്കും നടത്തുക.

Related Articles

Back to top button