കാലിക്കറ്റ് സര്‍വകലാശാലയില്‍ അറബി വ്യാകരണ പഠനങ്ങളുടെ വളര്‍ച്ചയെക്കുറിച്ചുള്ള സെമിനാര്‍ ഇന്ന്

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലെ അറബി വിഭാഗവും ജാമിഅ മദീനത്തുന്നൂര്‍ അറബി വിഭാഗവും സംയുക്തമായി സംഘടിപ്പിക്കുന്ന ‘അറബി വ്യാകരണ പഠനങ്ങളുടെ വളര്‍ച്ച: കാലാന്തരങ്ങളിലൂടെ’ എന്ന വിഷയത്തിലെ ദേശീയ സെമിനാര്‍ ഇന്ന് നടക്കും.
രാവിലെ 10 മണിക്ക് ഇഎംഎസ് സെമിനാര്‍ കോംപ്‌ളക്‌സില്‍ നടക്കുന്ന സെമിനാറില്‍ അലീഗഢ് മുസ്ലിം സര്‍വകലാശാലയിലെ അറബി വിഭാഗം മേധാവി പ്രൊഫ. (ഡോ.) മുഹമ്മദ് സനാഉള്ളാ നദ്വി മുഖ്യാതിഥിയായിരിക്കും.
കാലിക്കറ്റ് സര്‍വകലാശാലയിലെ ഭാഷാ വിഭാഗങ്ങളുടെ ഡീന്‍ പ്രൊഫ. (ഡോ.) എ.ബി. മൊയ്ദീന്‍കുട്ടി സെമിനാര്‍ ഉദ്ഘാടനം ചെയ്യും. അറബി വിഭാഗം മേധാവി പ്രൊഫ. (ഡോ.) അബ്ദുല്‍ മജീദ് ടി.എ. അധ്യക്ഷനായിരിക്കും. ജാമിഅ മദീനത്തുന്നൂര്‍ അറബി വിഭാഗം മേധാവി ഡോ. മുഹമ്മദ് അസ്ഹരി ആമുഖ ഭാഷണവും ഡോ. അബ്ദുറഹീം സഖാഫി ക്ലോസിംഗ് നോട്ടും അവതരിപ്പിക്കും.
സെമിനാറില്‍ ഡോ. അബ്ദു ശുക്കൂര്‍ അസ്ഹരി, ഡോ. ഇസ്മായില്‍, ഡോ. ഫൈസല്‍ അഹ്‌സനി രണ്ടത്താണി, ഡോ. അബ്ദുല്ലത്തീഫ് ഫൈസി തുടങ്ങിയവരുടെ ഗവേഷണങ്ങള്‍ ഉള്‍പ്പെടെ 25-ലധികം ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.