
സമൂഹ നിര്‍മിതിയില്‍ കുടുംബത്തിന്റെ പങ്ക് സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം അടയാളപ്പെടുത്തിയ പതിനഞ്ചാമത് ദോഹ ഇന്റര്‍ഫെയ്ത്ത് ഡയലോഗ് കോണ്‍ഫറന്‍സ് സമാപിച്ചു
ദോഹ. സമൂഹ നിര്‍മിതിയില്‍ കുടുംബത്തിന്റെ പങ്ക് സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം അടയാളപ്പെടുത്തിയ പതിനഞ്ചാമത് ദോഹ ഇന്റര്‍ഫെയ്ത്ത് ഡയലോഗ് കോണ്‍ഫറന്‍സ് സമാപിച്ചു. കുടുംബം സമൂഹത്തിന്റെ അടിസ്ഥാന ആധാരശിലയായതിനാല്‍ കുടുംബ വ്യവസ്ഥിതിയുടെ ഘടന സംരക്ഷിക്കുന്നതിനും അതിന്റെ അടിത്തറ ശക്തിപ്പെടുത്തുന്നതിനും അത് നേരിടുന്ന സമകാലിക അപകടങ്ങളില്‍ നിന്ന് അതിനെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും രണ്ട് ദിവസം നീണ്ടുനിന്ന സമ്മേളനം ഊന്നിപ്പറഞ്ഞു.
മെയ് 7, 8 തിയ്യതികളിലായി ദോഹ ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന സമ്മേളനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പ്രതിനിധികള്‍ സംബന്ധിച്ചു.