Local News
ഇന്റര്‍നാഷണല്‍ ഹ്യുമാനിറ്റേറിയന്‍ ദിനത്തോടനുബന്ധിച്ച് ഖത്തര്‍ റെഡ് ക്രസെന്റ് വളണ്ടിയര്‍മാരെ ആദരിച്ചു
ദോഹ. ഇന്റര്‍നാഷണല്‍ ഹ്യുമാനിറ്റേറിയന്‍ ദിനത്തോടനുബന്ധിച്ച് ഖത്തര്‍ റെഡ് ക്രസെന്റ് വളണ്ടിയര്‍മാരെ ആദരിച്ചു.
വിവിധ രാജ്യങ്ങളില്‍ നിന്നായി 200 ഓളം സന്നദ്ധപ്രവര്‍ത്തകരെയാണ് ആദരിച്ചത്.
ഇന്ത്യണ്‍ കമ്മ്യൂണിറ്റിയില്‍ നിന്ന് നിന്ന് എകദേശം 10 ഓളം വളണ്ടിയര്‍മാരെയാണ് ആദരിച്ചത്. മലയാളി സാമൂഹ്യ പ്രവര്‍ത്തകന്‍ നൗഫല്‍ പി സി കട്ടുപ്പാറയും ആദരിക്കപ്പെട്ടവരില്‍പ്പെടുന്നു.
ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ യൂസഫ് ബിന്‍ അലി അല്‍ഖാതിര്‍ ആണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്.