
Local News
പ്രൊജക്റ്റ് ഖത്തറിന്റെ ഇരുപതാമത് എഡിഷനില്‍ 250-ലധികം ഖത്തറി, അന്താരാഷ്ട്ര കമ്പനികള്‍ പങ്കെടുക്കും
ദോഹ. മെയ് 27 മുതല്‍ മെയ് 30 വരെ ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പ്രൊജക്റ്റ് ഖത്തറിന്റെ ഇരുപതാമത് എഡിഷനില്‍ 250-ലധികം ഖത്തറി, അന്താരാഷ്ട്ര കമ്പനികള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
25 വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള 120 അന്താരാഷ്ട്ര കമ്പനികളെ ആകര്‍ഷിക്കുന്നതിനു പുറമേ, പ്രമുഖ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ ഏജന്‍സികളുടെയും പ്രമുഖ സ്വകാര്യമേഖലാ കമ്പനികളുടെയും നേതൃത്വത്തില്‍ 130 ഖത്തറി കമ്പനികളുടെ പിന്തുണയും പരിപാടിക്കുണ്ട്.
വാണിജ്യ വ്യവസായ മന്ത്രാലയം, പൊതുമരാമത്ത് അതോറിറ്റി എന്നിവയുടെ പങ്കാളിത്തത്തോടെ നടക്കുന്ന നാലു ദിവസത്തെ പ്രദര്‍ശനം ഖത്തറിലെ നിര്‍മ്മാണ സാമഗ്രികള്‍, ഉപകരണങ്ങള്‍, സാങ്കേതികവിദ്യകള്‍ എന്നിവയില്‍ പ്രത്യേകതയുള്ള ഏറ്റവും വലുതും പ്രമുഖവുമായ വ്യാപാര പ്രദര്‍ശനമാണ്.