
Uncategorized
കോര്‍ണിഷ് സ്ട്രീറ്റില്‍ വാഹനങ്ങള്‍ക്ക് രാത്രി കാല ഭാഗിക നിയന്ത്രണം തുടങ്ങി
ദോഹ: കോര്‍ണിഷ് സ്ട്രീറ്റില്‍ വാഹനങ്ങള്‍ക്ക് രാത്രി കാല ഭാഗിക നിയന്ത്രണം തുടങ്ങി . ചില അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുന്നതിനായി കോര്‍ണിഷ് സ്ട്രീറ്റില്‍ വാഹനങ്ങള്‍ക്ക് മൂന്നാഴ്ചത്തേക്ക് രാത്രി കാല ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസമാണ് പൊതുമരാമത്ത് അതോറിറ്റി പ്രഖ്യാപിച്ചത്.
ഫത്തേ അല്‍ ഖൈര്‍ ഇന്റര്‍സെക്ഷനില്‍ നിന്ന് ഇസ് ലാമിക് മ്യൂസിയം ഇന്റര്‍സെക്ഷനിലേക്ക് വരുന്ന വാഹനങ്ങള്‍ക്കായി രാത്രിയില്‍ രണ്ട് പാതകള്‍ അടച്ചിട്ടുണ്ട്.