ഖത്തര്‍ സംസ്‌കൃതി സാബിത്ത് സഹീര്‍ പ്രസിഡന്റ് , ഷംസീര്‍ അരികുളം ജനറല്‍ സെക്രട്ടറി, അപ്പു കവിണിശ്ശേരി ട്രഷര്‍

ദോഹ : ഖത്തര്‍ സംസ്‌കൃതിയുടെ പുതിയ പ്രസിഡണ്ടായി സാബിത്ത് സഹീറിനേയും ജനറല്‍ സെക്രട്ടറിയായി ഷംസീര്‍ അരികുളത്തേയും ട്രഷററായി അപ്പു കവിണിശ്ശേരിയും തെരഞ്ഞെടുത്തു. പി നിധിന്‍ എസ് ജി, സുനീതി സുനില്‍, ശിഹാബ് തൂണേരി (വൈസ് പ്രസിഡന്റുമാര്‍), ബിജു പി മംഗലം, അബ്ദുള്‍ അസീസ്, അര്‍ച്ചന ഓമനക്കുട്ടന്‍ (സെക്രട്ടറിമാര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
പുതിയതായി 80 അംഗ കേന്ദ്ര കമ്മിറ്റിയും സംസ്‌കൃതി സ്ഥാപക നേതാക്കളെ സ്ഥിരം ക്ഷണിതാക്കളായും തിരഞ്ഞെടുത്തു.
വിവിധ യൂണിറ്റുകളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട നാനൂറോളം പ്രധിനിധികള്‍ പങ്കെടുത്ത യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ചടങ്ങില്‍ സംസ്‌കൃതി പ്രസിഡന്റ് അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജലീല്‍ കാവില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ ശിവനനന്ദന്‍ വരവ് ചിലവ് കണക്കുകള്‍ സമ്മേളത്തില്‍ അവതരിപ്പിച്ചു. പ്രവാസി ക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ ഇ എം സുധീര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. പ്രമേയ കമ്മിറ്റി പ്രവാസികളുടെ വിവിധ വിഷയങ്ങളെ മുന്‍നിര്‍ത്തി അവതരിപ്പിച്ച പ്രമേയങ്ങള്‍ സമ്മേളനം പാസ്സാക്കി.
സാള്‍ട്‌സ് സാമുവല്‍ സ്വാഗതവും സുഹാസ് പാറക്കണ്ടി നന്ദിയും പറഞ്ഞു.
സംസ്‌കൃതി ഖത്തര്‍ യൂണിറ്റുകളുടെയും വനിതാവേദിയുടെയും സമ്മേളത്തിന് ശേഷം കൂടിയ കേന്ദ്ര സമ്മേളനം ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ എം സ്വരാജ് ഉദ്ഘാടനം നിര്‍വഹിച്ചു. വര്‍ത്തമാന കാലഘട്ടത്തില്‍ മാനവികതയും മതേതരത്വവും ഉയര്‍ത്തിപിടിച്ചുകൊണ്ട് സംസ്‌കൃതി നടത്തുന്ന കലാ കായിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു.