Local News

ഇടുക്കി കോട്ടയം എക്‌സ് പാട്രിയേറ്റ്‌സ് സര്‍വീസ് അസോസിയേഷന്‍ ഖത്തര്‍ സംഘടിപ്പിക്കുന്ന സ്‌നേഹക്കൂട്ട്’ ഫാമിലി സ്റ്റേ കേഷന്‍ ജൂണ്‍ 21 ന്

ദോഹ. ഇടുക്കി കോട്ടയം എക്‌സ് പാട്രിയേറ്റ്‌സ് സര്‍വീസ് അസോസിയേഷന്‍ ഖത്തര്‍ സംഘടിപ്പിക്കുന്ന സ്‌നേഹക്കൂട്ട്’ ഫാമിലി സ്റ്റേ കേഷന്‍ ജൂണ്‍ 21 ന് ഉംസലാല്‍ ഫാം ഹൗസില്‍. ചൂടും പൊടിക്കാറ്റും തൊഴില്‍ രംഗത്തെ സമ്മര്‍ദ്ധങ്ങളുമൊക്കെ സൃഷ്ടിക്കുന്ന പിരിമുറുക്കങ്ങളില്‍ നിന്നും മാറി കളിയും ചിരിയും പാട്ടും കഥയും വര്‍ത്തമാനവും ആയി കുടുംബത്തോടൊപ്പം, സുഹൃത്തുക്കളോടൊപ്പം, കുട്ടികളോടൊപ്പം കുറച്ചു മനോഹര നിമിഷങ്ങളാണ് ഈ സ്റ്റ് കേഷന്‍ വാഗ്ദാനം ചെയ്യുന്നത്.
പ്ലേ ഗ്രൗണ്ട്, സിമ്മിംഗ് പൂള്‍ ഫോര്‍ അഡള്‍ട്ട് & കിഡ്‌സ്, കിഡ്‌സ് പ്ലേ ഏരിയ, പോളി ഹൗസ് ഫാം, മജിലിസ്, ക്ലീന്‍ വാഷ്/ബാത്‌റൂംസ്) എന്നിവക്ക് പുറമേ കുട്ടികള്‍ക്കു മുതിര്‍ന്നവര്‍ക്കും സൗഹൃദ മത്സരങ്ങള്‍,സമ്മാനങ്ങള്‍,നറുക്കെടുപ്പുകള്‍ പാട്ടും നൃത്തവും , കളിയും ചിരിയും തുടങ്ങിയവ പരിപാടിയെ സവിശേഷമാക്കും.
ആഹാരവും മറ്റു സൗകര്യങ്ങളും ഒരുക്കേണ്ടതുകാണ്ട് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. രജിസ്‌ട്രേഷനായി സാലിന്‍- 66995011, റിയാസ്- 66049120, റിനു- 77428502, ജോസ്മി- 70120373 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!