Local News

മദീനയിലെ പ്രണയം മ്യൂസിക് ആല്‍ബം പോസ്റ്റര്‍ പ്രകാശനം ചെയ്തു

ദോഹ. ഖ്യൂ സിംഗേര്‍സ് മ്യൂസിക് ബാന്‍ഡ് അംഗങ്ങളായ ഗായകനും മ്യൂസിക് ഡയറക്ടറും ആയ സവാദ് മലപ്പുറം രചനയും സംഗീതവും നല്‍കി,റിയാസ് യാസ് ഡയറക്ഷന്‍ ചെയ്ത് ഷഫീഖ് മാളിയേക്കല്‍ പാടി അഭിനയിച്ച മദീനയിലെ പ്രണയം എന്ന മ്യൂസിക് ആല്‍ബത്തിന്റെ പോസ്റ്റര്‍ നുഐജിയയിലെ ഇന്‍സ്‌പെയര്‍ ഗ്രൂപ്പ് ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ ഐസിസി മുന്‍ പ്രസിഡന്റ് പിഎന്‍.ബാബു രാജന്‍, ഐ.സി.ബി.എഫ് മാനേജ്‌മെന്റ് കമ്മറ്റി മെമ്പറും ലോക കേരള സഭാംഗവുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ഖത്തര്‍ മാപ്പിള കലാ അക്കാദമി ചെയര്‍മാനും ഖത്തര്‍ കെഎംസിസി തളിക്കുളം പഞ്ചായത്ത് പ്രസിഡന്റുമായ മുഹ്‌സിന്‍ തളിക്കുളം,വണ്‍ ടു വണ്‍ മീഡിയ എംഡി മന്‍സൂര്‍, അല്‍ സഹീം ഈവന്റ്‌സ് എംഡി ഗഫൂര്‍ കാലിക്കറ്റ്, എന്നിവര്‍ ചേര്‍ന്നു പ്രകാശനം ചെയ്തു.
ഈ ഗാനത്തിന്റെ വിശ്വവല്‍കരണം ചെയ്തിട്ടുള്ളത് ജിത്തു പരപ്പനങ്ങാടിയാണ്. ഖത്തറില്‍ വെച്ച് പൂര്‍ണമായി ചിത്രീകരിച്ച ഈ മ്യൂസിക് ആല്‍ബം കിസ്മത് വിഷന്‍ യൂട്യൂബ് ചാനലിലൂടെ ഇന്ന് പ്രേക്ഷകരിലേക്കെത്തും.
പോസ്റ്റര്‍ പ്രകാശനത്തോടനുബന്ധിച്ചു നടന്ന പ്രോഗ്രാമില്‍ഖ്യൂ സിംഗേര്‍സ് മ്യൂസിക് ബാന്‍ഡ് നടത്തിയ മ്യൂസിക് ഷോ വളരെ ശ്രദ്ധേയമായി. പരിപാടിയില്‍ ദോഹയിലെ നിരവധി കലാ ആസ്വാധകര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!