ഖത്തര്‍ കെ.എംസിസി മുന്‍ കാസര്‍ക്കോട് ജില്ല പ്രസിഡണ്ട് ഇ.ടി.അബ്ദുല്‍ കരീം നിര്യാതനായി
ദോഹ. ഖത്തര്‍ കെ.എംസിസി മുന്‍ കാസര്‍ക്കോട് ജില്ല പ്രസിഡണ്ട് ഇ.ടി.അബ്ദുല്‍ കരീം നിര്യാതനായി.
മുസ്ലിം ലീഗിനെ ജീവനു തുല്യം സ്‌നേഹിച്ച കെ.എം.സി.സി. ഖത്തര്‍ -കാസര്‍കോട് ജില്ലാ കമ്മിറ്റി മുന്‍ പ്രസിഡണ്ടും
മുസ് ലിം വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ കാസര്‍കോട് താലൂക്ക് പ്രസിഡണ്ടുമായിരുന്നു ഇ.ടി. അബ്ദുല്‍ കരീമും വിടവാങ്ങി.
1974- 75 കാലഘട്ടത്തില്‍ കാസര്‍കോട് തളങ്കരയില്‍ മുസ്ലിം ലീഗ് രാഷ്ട്രിയം തലക്ക് പിടിച്ച തലമുറയിലെ ബുദ്ധിജീവിയായിരുന്നു കരീം. ടി.എ.ഇബ്രാഹിം സാഹിബിന്റെ ശിഷ്യണത്തില്‍ വളര്‍ന്നു വന്ന തളങ്കരയിലെ അവസാനത്തെ യുവ കൂട്ടായ്മയുടെ നേതാവ് കരീമായിരുന്നു.
രാഷ്ട്രിയമടക്കമുള്ള മുഴുവന്‍ വിഷയങ്ങളിലും സമാനതകളില്ലാത്ത അറിവ് സമ്പാദിച്ച കരീം വാദപ്രതിവാദങ്ങളുടെ അതികായകനായിരുന്നു. തോല്‍ക്കാന്‍ മനസ്സില്ലാതെ മനസ്സുമായി ജീവിച്ച കരീം സത്യസന്ധനും വിശ്വസ്തനുമായിരുന്നു. സൗമ്യമായ പെരുമാറ്റവും വലിയ തോതിലുള്ള അറിവും മൂലം വലിയ ഒരു സുഹൃത് വലയം നാട്ടിലും വിദേശത്തും കരീമിനുണ്ടായിരുന്നു.
ഖത്തറില്‍ പ്രവാസ ജീവിതം നയിക്കുമ്പോഴും കെ.എം.സി സി യുടെ നേതാവായും ഒട്ടനവധി സാമൂഹ്യ-സാംസ്‌കാരിക വിദ്യാഭ്യാസ കാരുണ്യ സംഘടനകളുമായും സഹകരിച്ച് പ്രവര്‍ത്തിക്കാനും കരീമിനു കഴിഞ്ഞിരുന്നു.
ഓണ്‍ലൈന്‍ സംവിധാനവും ഇന്റര്‍നെറ്റ് സംവിധാനവും സജീവമായ കാലത്ത് വിവര സങ്കേതിക വിദ്യയുടെ എല്ലാ വശങ്ങളും പഠിക്കാനും സംശയ ദൂരീകരണത്തിനും പലരും സമീപിച്ചിരുന്നത് കരീമിനെയായിരുന്നു.
അന്തര്‍ദേശീയ വിഷയങ്ങളില്‍ കരീം പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങള്‍ക്ക് വലിയ പ്രാധാന്യവും അര്‍ത്ഥവുമുണ്ടായിരുന്നു.
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ കാസര്‍ക്കോട് ഫോര്‍ട്ട് റോഡില്‍ വിശ്രമജീവിതം നയിച്ചു വരുന്നനിടയിലാണ്
ഏകദേശം മൂന്ന് വര്‍ഷം മുമ്പ് രോഗബാധിതനായത്.