Local News

എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഹമീദ കാദറിന് ഗ്ലോബല്‍ എഡ്യൂക്കേറ്റര്‍ അവാര്‍ഡ്


അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഹമീദ കാദറിന് ഇന്റര്‍നാഷണല്‍ ഒളിമ്പ്യാഡ് ഫൗണ്ടേഷന്റെ (ഐഒഎഫ്) ഗ്ലോബല്‍ എഡ്യൂക്കേറ്റര്‍ അവാര്‍ഡ്. അക്കാദമിക മികവ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവരുടെ അശ്രാന്ത പരിശ്രമത്തിന്റെയും വിദ്യാഭ്യാസ മേഖലയ്ക്കുളള നൂതന സംഭാവനകളുടെയും തെളിവാണ് ഈ അംഗീകാരം. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിലും വിദ്യാര്‍ത്ഥികളെ അവരുടെ മുഴുവന്‍ കഴിവുകളും നേടാന്‍ പ്രചോദിപ്പിക്കുന്നതിലും കാര്യമായ സ്വാധീനം ചെലുത്തുന്ന വ്യക്തികളെയാണ് ഇന്റര്‍നാഷണല്‍ ഒളിമ്പ്യാഡ് ഫൗണ്ടേഷന്‍ ഗ്ലോബല്‍ എഡ്യൂക്കേറ്റര്‍ അവാര്‍ഡ് നല്‍കി ആദരിക്കാറുള്ളത്.

Related Articles

Back to top button
error: Content is protected !!